പ്ര​ഫ. സ​യ്യി​ദ് ഇ​ഹ്ത്തി​ശാം അ​ഹ​മ്മ​ദ് ന​ദ്​​വി​യു​ടെ ഉ​ർ​ദു ഖു​ർ​ആ​ൻ പ​രി​ഭാ​ഷ ഡോ. ​കെ.​ടി. ജ​ലീ​ൽ എം.​എ​ൽ.​എ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഖുർആൻ കാലാനുസൃതമായി വായിക്കപ്പെടണം -ഡോ. കെ.ടി. ജലീൽ

തേഞ്ഞിപ്പലം: അതിസൂക്ഷ്മ അർഥതലങ്ങളും വിപുല വ്യാഖ്യാനങ്ങൾക്ക് സാധ്യതയുള്ള മഹത്തായ ആശയങ്ങളും ഉൾക്കൊള്ളുന്ന ഖുർആനിനെ കാലികമായി വായിച്ചെടുക്കേണ്ടതുണ്ടെന്ന് ഡോ. കെ.ടി. ജലീൽ എം.എൽ.എ. കാലിക്കറ്റ് യൂനിവേഴ്സിറ്റി അറബിക് പഠന വിഭാഗം അന്താരാഷ്ട്ര സെമിനാറിനോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ആദ്യ അറബിക് വിഭാഗം തലവനും ഉർദു പണ്ഡിതനുമായ പ്രഫ. അഹമ്മദ് ഇഹ്ത്തിശാം നദ്‌വി പരിഭാഷ നിർവഹിച്ച ഖുർആന്റെ നാല് വാല്യത്തിലുള്ള സമ്പൂർണ ഉർദു വിവർത്തനത്തിന്റെയും വിശദീകരണത്തിന്റെയും പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പ്രഫ. കെ.എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. വീരാൻ മൊയ്തീൻ, ഡോ. എൻ.എ.എം അബ്ദുൽ ഖാദർ, ഡോ. വി. മുഹമ്മദ്, ഡോ. അഹമ്മദ് ഇസ്മായിൽ ലബ്ബ എന്നിവർ വാല്യങ്ങൾ ഏറ്റുവാങ്ങി. ഡോ. റഹ്മത്തുല്ല പുസ്തക പരിചയം നിർവഹിച്ചു. പ്രഫ. സഫിയാബി, പ്രഫ. നിസാറുദ്ദീൻ, പ്രഫ. ജാഹിർ ഹുസൈൻ, പ്രഫ. മുജീബ് റഹ്മാൻ, പ്രഫ. മുഹമ്മദ് ബഷീർ, പ്രഫ. അബ്ദു റസാഖ് എന്നിവർ സംസാരിച്ചു. അറബിക് വിഭാഗം തലവൻ ഡോ. മൊയ്തീൻകുട്ടി സ്വാഗതവും ഡോ. അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Prof. Syed Ihtisham Ahmad Nadwi's Urdu Quran Translation Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.