കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ സ​മ്മ​ര്‍ കോ​ച്ചി​ങ് ക്യാ​മ്പ് വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്ത​പ്പോ​ൾ

കുട്ടികൾക്ക് കളി കാര്യമായി പഠിക്കാന്‍ കളമൊരുക്കി സര്‍വകലാശാല

തേഞ്ഞിപ്പലം: കളി കാര്യമായി പഠിക്കാന്‍ അവധിക്കാലത്ത് കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ കുട്ടികളുടെ തിരക്ക്. സര്‍വകലാശാല കായികവിഭാഗം നടത്തുന്ന വേനലവധി പരിശീലന ക്യാമ്പില്‍ നൂറോളം പേരാണ് പങ്കെടുക്കുന്നത്. ഒരു മാസത്തെ ക്യാമ്പില്‍ ഏഴു മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി അത്‌ലറ്റിക്‌സ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബാള്‍, ക്രിക്കറ്റ്, ഫുട്‌ബാള്‍, ഹാൻഡ് ബാള്‍, കബഡി, ഖോ-ഖോ, ടെന്നീസ്, വോളിബാള്‍, യോഗ എന്നീ ഇനങ്ങളിലാണ് പരിശീലനം.

രക്ഷിതാക്കള്‍ക്ക് സൗജന്യ യോഗ ക്ലാസും നല്‍കുന്നുണ്ട്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.ആര്‍. ദിനു, അസി. ഡയറക്ടര്‍ ഡോ. കെ. ബിനോയ്, കായിക പരിശീലകര്‍, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ സി.കെ. ഷിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദവിവരങ്ങള്‍ക്കും ഓഫിസ് സമയത്ത് 9847110850, 8089011137 നമ്പറുകളില്‍ ബന്ധപ്പെടാം.  

Tags:    
News Summary - The university prepares the ground for children to learn sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.