തേഞ്ഞിപ്പലം: ദേശീയപാത 66 ആറുവരിയാക്കുന്നതിന്റെ ഭാഗമായി തേഞ്ഞിപ്പലം പഞ്ചായത്ത് വിഭജിക്കുന്നതിനെതിരെ ജനസൗഹൃദ ദേശീയപാത കർമസമിതി സമരരംഗത്തേക്ക്. തേഞ്ഞിപ്പലം സ്വദേശികളുടെ സഞ്ചാരസ്വാതന്ത്ര്യം നിലനിര്‍ത്താന്‍ പാണമ്പ്രയില്‍ അടിപ്പാതയും കോഹിനൂര്‍, മേലേ ചേളാരി എന്നിവിടങ്ങളില്‍ മേല്‍പാതയും പണിയണമെന്ന് കര്‍മസമിതി കണ്വെന്ഷന് ആവശ്യപ്പെട്ടു.
ആവശ്യത്തില്‍ ദേശീയപാത അതോറിറ്റി അനുകൂലമായ സമീപനം സ്വീകരിക്കാത്തതില്‍ കണ്വെന്ഷന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പി. അബ്ദുൽ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കര്‍മസമിതി ചെയര്മാന് പി.കെ. പ്രദീപ് മേനോന് അധ്യക്ഷനായി. എ.പി. ഇബ്രാഹിം മുഹമ്മദ്, പി.എം. അഹമ്മദ് (ബാവ ക്രസന്റ്), ടി.പി. സുരേന്ദ്രനാഥ്, എം. വിജയന്, അബുലൈസ് തേഞ്ഞിപ്പലം, പഞ്ചായത്ത് അംഗം ജാഫർ സിദ്ദീഖ്, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, കെ.പി. സലീം, പാണമ്പ്ര ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ ബാഖവി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.