തേഞ്ഞിപ്പലം: ആത്മസംഘര്‍ഷങ്ങളാല്‍ നീറുന്ന ആസ്വാദകമനസ്സുകളില്‍ ആഹ്ലാദം നിറച്ച് ഗസല്‍ സായാഹ്നം. ഉറുദു ദിനാഘോഷത്തോടനുബന്ധിച്ച് ബുധനാഴ്ച സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സിലാണ് ഗസല്‍സന്ധ്യ അരങ്ങേറിയത്. ഉര്‍ദുവിലെ പ്രസിദ്ധ കവികളായ മീര്‍ തഖി മീര്‍, മിര്‍സാ ഗാലിബ്, മോമിന് ഖാന് മോമിന്, ദാഗ് ദഹല്വി, അല്ലാമാ ഇക്ബാല്‍, ഫൈസ് അഹമ്മദ് ഫൈസ്, അഹമ്മദ് ഫറാസ്, നിദാ ഫാസ്ലി തുടങ്ങിയവരുടെ രചനകളാണ് ഗസല്‍ സന്ധ്യയില്‍ നിറഞ്ഞത്.
ആലാപനത്തിന് മുന്നോടിയായി ഗസല്‍ കവി കൂടിയായ എന്‍. മൊയ്തീന്‍കുട്ടി കവനകലയെക്കുറിച്ച് നടത്തിയ ആമുഖ പ്രഭാഷണവും വേറിട്ട അനുഭവമായിരുന്നു. ആമിന ഹമീദ്, ഗഫൂര്‍ ഖയാം എന്നിവരായിരുന്നു ആലാപകര്‍. അജ്മല്‍ തബലയും മുജീബ് കീബോര്‍ഡും വായിച്ചു. സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ നിറഞ്ഞ സദസ്സിലായിരുന്നു ഗസല്‍ വസന്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.