വളാഞ്ചേരി: വൃക്കകൾ തകരാറിലായ യുവാവ് ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടുന്നു. വളാഞ്ചേരി താണിയപ്പൻകുന്നിലെ കിണറ്റിങ്ങൽ പ്രദീപാണ് (30) കാരുണ്യത്തിനായി കൈനീട്ടുന്നത്. ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. വൃക്ക മാറ്റിവെക്കുകയല്ലാതെ വഴിയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനാവശ്യമായ 30 ലക്ഷം രൂപ സ്വരൂപിക്കൽ കൂലിപ്പണിക്കാരനായ യുവാവിന് ചിന്തിക്കാൻ പോലും കഴിയാത്തതാണ്.
മാതാപിതാക്കളും സഹോദരങ്ങളുമടങ്ങുന്ന വലിയ കുടുംബത്തിെൻറ ഏക ആശ്രയമായ പ്രദീപിെൻറ ചികിത്സക്കായി എം.എൽ.എമാരായ ഡോ. കെ.ടി. ജലീൽ, പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, വാർഡ് കൗൺസിലർ പറശ്ശേരി ബീരാൻകുട്ടി തുടങ്ങിയവർ രക്ഷാധികാരികളും സിദ്ദീഖ് ആലുങ്ങൽ ചെയർമാനും റഷീദ് വരിക്കത്തൊക്കി കൺവീനറും രജിത്ത് കുന്നത്ത് ട്രഷററുമായി നാട്ടുകാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ചു.
പ്രദീപ് ചികിത്സ സഹായ സമിതി എന്ന പേരിൽ കേരള ഗ്രാമീൺ ബാങ്ക് വളാഞ്ചേരി ശാഖയിൽ അക്കൗണ്ട് തുടങ്ങിയതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സി. ദാവൂദ്, കെ.കെ. ഫൈസൽ തങ്ങൾ, സിദ്ദീഖ് ആലുങ്ങൽ, വീരാൻകുട്ടി പറശ്ശേരി, കെ. അർജുൻ എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു. അക്കൗണ്ട് നമ്പർ: 40254101058688. ഐ.എഫ്.എസ്.സി: KLGB 0040254. ഫോൺ: 8136904477 (ചെയർ), 9447108289 (കൺ), 9349700671 (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.