വളാഞ്ചേരി: കാർഷികവിളകൾ പന്നികളും കുരങ്ങുകളും നശിപ്പിക്കുന്നതിൽ പൊറുതിമുട്ടിയ കർഷകർക്കായി ഒറ്റയാൾസമരവുമായി വയോധികൻ. എടയൂർ ഗ്രാമപഞ്ചായത്തിലെ അത്തിക്കൊളമ്പ് പൂവക്കാട്ടിൽ ഇബ്രാഹീംകുട്ടിയാണ് സമരവുമായി രംഗത്തുവന്നത്.
എടയൂർ ഗ്രാമപഞ്ചായത്തിലെ 19ാം വാർഡിൽ താമസിക്കുന്ന ഇദ്ദേഹത്തിെൻറ കൃഷികൾ പന്നിയും കുരങ്ങന്മാരും നശിപ്പിക്കുകയാണ്. ചേമ്പ്, ചേന, വാഴ, കിഴങ്ങ് തുടങ്ങിയവയാണ് പന്നികൾ പ്രധാനമായും നശിപ്പിക്കുന്നത്. കുരങ്ങുകളുടെ അതിക്രമം ഏറ്റവുമധികം ബാധിക്കുന്നത് നാളികേര കർഷകരെയാണ്.
മൂന്നു വർഷത്തോളമായി വിവിധ ഓഫിസുകൾ കയറിയിറങ്ങി തെൻറ സങ്കടം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കാർഷികവിളകൾ നശിപ്പിക്കുന്ന പന്നികളോ കുരങ്ങുകളോ ഒരുപ്രദേശത്ത് എത്തിയാൽ അവയെ പിടിച്ച് ജനവാസകേന്ദ്രങ്ങൾക്ക് സമീപമല്ലാത്ത കാടുകളിൽ വിടാൻ അധികൃതർ നടപടി സ്വീകരിക്കണം.
ഈ ആവശ്യം ഉന്നയിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര, സംസ്ഥാന മന്ത്രിമാർക്കും സ്ഥലം എം.പിക്കും എം.എൽ.എ, വിവിധ ഓഫിസ് മേധാവികൾക്കും നിവേദനം നൽകിയിട്ടുണ്ടെന്ന് ഇബ്രാഹീംകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.