കരുളായി: വൃക്കകൾ തകരാറിലായ യുവാവ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ കരുണക്കായി കാത്തിരിക്കുകയാണ്. കരുളായി പുള്ളിയിൽ അരിപ്പമല മങ്ങാട്ടുചാലി സെയ്ഫു റഹ്മാനാണ് (കുഞ്ഞുട്ടി -31) ഉദാരമതികളുടെ സഹായം തേടുന്നത്.
നാട്ടിൽ ബസ് ജീവനക്കാരനായിരുന്ന സെയ്ഫു വിദേശത്ത് ജോലിയിൽ പ്രവേശിച്ചപ്പോൾ കമ്പനി ആവശ്യാർഥം വൈദ്യപരിശോധന നടത്തിയപ്പോഴാണ് വൃക്കകൾ തകരാറിലായ വിവരം അറിയുന്നത്. തുടർന്ന് നാട്ടിൽ തിരിച്ചെത്തി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ വൃക്ക മാറ്റിവെക്കാൻ നിർദേശിക്കുകയായിരുന്നു. വൃക്ക നൽകാൻ ഉമ്മയുടെ സഹോദരി തയാറായി ആവശ്യമായ പരിശോധനകൾ നടത്തിവരുകയാണ്.
വൃക്കമാറ്റി വെക്കൽ ശസ്ത്രക്രിയക്കും അനുബന്ധ ചെലവുകൾക്കും 25 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മാതൃസഹോദരിയുടെ വൃക്ക അനുയോജ്യമല്ലെങ്കിൽ മറ്റൊരു വൃക്ക വാങ്ങേണ്ടി വന്നാൽ പിന്നെയും ചെലവ് കൂടും.
വയോധികനായ പിതാവ് കാഴ്ചക്കുറവുള്ളയാളും മാതാവ് നിത്യരോഗിയുമാണ്. ഭാര്യയും രണ്ട് മക്കളുമടങ്ങിയ കുടുംബം സെയ്ഫുവിനെ ആശ്രയിച്ച് ജീവിച്ചവരായിരുന്നു. നിർധന കുടുംബത്തിലെ അംഗമായ ഇദ്ദേഹത്തിന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഇനി സുമനസ്സുകളുടെ സഹായം മാത്രമാണ് ആശ്രയം.
നാട്ടുകാർ ചേർന്ന് സെയ്ഫുറഹ്മാൻ ചികിത്സാസഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് കരുളായി ബ്രാഞ്ചിൽ 0985073000000062, IFSC: SIBL0000985 നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. കരുളായി പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും ഒക്ടോബർ 17ന് സഹായ സമിതി വളൻറിയർമാർ ചികിത്സ സഹായധന സമാഹരണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ഭാരവാഹികൾ: ജിതിൻ വണ്ടൂരാൻ (ചെയർ.), അബൂബക്കർ (കൺ.), അനസ് ബാബു (ട്രഷ.). ഫോൺ: 98465 65894, 80785 21065.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.