‘മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​ർ’ ‘വി ​കെ​യ​ർ വി ​ഷെ​യ​ർ’ പ​ദ്ധ​തി​യി​ലേ​ക്ക് വെ​ളി​യ​ങ്കോ​ട് അ​ൽ ഫ​ല​ഹ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റു​ന്നു

രോഗികൾക്ക്‌ കാരുണ്യസ്പർശവുമായി വിദ്യാർഥികൾ

വെളിയങ്കോട്: മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകുന്നതിന്റെ ഭാഗമായി 'മാധ്യമം ഹെൽത്ത് കെയർ' 'വി കെയർ വി ഷെയർ' പദ്ധതിയിലേക്ക് വെളിയങ്കോട് അൽ ഫലഹ് സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച തുക കൈമാറി. 35,000 രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചത്.

'മാധ്യമം' ലേഖകൻ നൗഷാദ് പുത്തൻപുരയിൽ വിദ്യാർഥി പ്രതിനിധികളായ അൽഹൻ, മുഹമ്മദ് ഹംദാൻ, പി.എ. അസ എന്നിവരിൽനിന്ന് തുക ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ തുക ശേഖരിച്ച യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർഥികളായ അൽഹൻ, പി.എ. അസാ, മുഹമ്മദ് ഹംദാൻ എന്നിവർക്കും ഏറ്റവും കൂടുതൽ തുക ശേഖരിച്ച ക്ലാസ്സ്‌ മെന്റർ റഹ്മതുന്നിസ ടീച്ചർക്കുമുള്ള ഉപഹാരവും ചടങ്ങിൽ കൈമാറി. അൽഫലഹ് സ്കൂൾ പ്രിൻസിപ്പൽ സി.ടി. അബ്ദുൽ അസീസ്, എൽ.പി വിഭാഗം എച്ച്.ഒ.ഡി ജെംഷീല, സ്റ്റാഫ് സെക്രട്ടറി ഷെഹിന, 'മാധ്യമം' ഏരിയ കോഓഡിനേറ്റർ സി.കെ. ഹസ്സൻ, ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് ഓഫിസർ അബ്ദുറഹ്മാൻ കോട്ടക്കൽ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Patients‌ Students in relief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.