ദേശീയപാത നിർമാണം കലുങ്കിനായി കുഴിച്ച കുഴികൾ അപകടക്കെണിയായി
text_fieldsദേശീയപാത നിർമാണത്തിന്റെ ഭാഗമായി കലുങ്ക് നിർമാണത്തിനായി കുഴിച്ച ഭാഗം
വെളിയങ്കോട്: പൊന്നാനി-ചാവക്കാട് ദേശീയപാതയിൽ വെളിയങ്കോട് താവളക്കുളം മേഖലയിൽ കലുങ്കിനായി നിർമിച്ച കുഴി അപകടക്കെണിയായി. മാസങ്ങൾക്ക് മുമ്പ് കുഴിച്ച കുഴിമൂലം സമീപവാസികളും ദുരിതത്തിലാണ്. കലുങ്കിന് കുഴിയെടുത്തതോടെ റോഡിന്റെ അരികുകളും ഇടിഞ്ഞനിലയിലാണ്. ഇതുമൂലം വാഹനാപകടങ്ങൾക്കും സാധ്യതയേറി. കലുങ്കിന്റെ ഒരുഭാഗം സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ്. വീടിനോട് ചേർന്ന കലുങ്കുമൂലം മഴവെള്ളം കുത്തിയൊലിച്ച് സ്വകാര്യവ്യക്തികളുടെ പറമ്പിലേക്കാണ് ഒഴുകുന്നത്. വിഷയത്തിൽ സ്വകാര്യവ്യക്തികൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. മണൽ പ്രദേശമായതിനാൽ കലുങ്കിനായി കുഴിച്ച ഭാഗങ്ങൾ ഇടിഞ്ഞുവീഴാൻ സാധ്യത കൂടുതലാണ്. റോഡിന്റെ ഏതാനും ഭാഗങ്ങൾ കുഴിയിൽ വീണുകിടക്കുകയാണ്. അധികൃതൽ ഇടപെട്ടില്ലങ്കിൽ വലിയ ദുരന്തത്തിന് സാധ്യതയേറെയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.