വേങ്ങര: 35 വർഷമായി അംഗൻവാടി വർക്കർ ആയി സേവനം തുടരുന്ന ഊരകം കല്ലേങ്ങൽപടി അംഗൻവാടിയിലെ മാലതി ടീച്ചർക്ക് നാടിെൻറ ആദരം. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബെൻസീറ പൊന്നാട അണിയിച്ചു.
ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.കെ. മൻസൂർ കോയ തങ്ങൾ ഉപഹാരം സമ്മാനിച്ചു. 25 വർഷമായി കല്ലേങ്ങൽപടിയിലെയും പത്തു വർഷം ജന്മനാടായ പാണ്ടിക്കാട് അംഗൻവാടിയിലും മാലതി ടീച്ചർ സേവനം ചെയ്തു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ എ പ്ലസ് നേടിയ വിദ്യാർഥികളെയും വായനദിന ക്വിസ് മത്സരത്തിൽ വിജയിച്ചവരെയും അനുമോദിച്ചു. അടുക്കളേത്താട്ടം തയാറാക്കുന്നതിന് പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനവും നടന്നു. വാർഡ് മെംബർ സമീറ മുതുവോറൻ, ടി.പി. ശങ്കരൻ മാസ്റ്റർ, ജലീൽ കല്ലേങ്ങൽപടി, സി. മാലതി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.