വേങ്ങര: മരപ്പണിശാലയിലുണ്ടായ തീപിടിത്തത്തിൽ വാതിൽ, ജനൽ കട്ടിളകൾ തുടങ്ങിയവ കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ചേറൂർ കിളിനക്കോട് കണ്ണംതൊടി ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള കെ.ടി. വുഡ് വർക്സിലാണ് ബുധനാഴ്ച പുലർച്ചെ മൂന്നരക്ക് തീപിടിച്ചത്. പുലർച്ചെയാണ് തീയാളുന്നത് പരിസരവാസികളുടെ ശ്രദ്ധയിൽപെട്ടത്. നാല് വീടുകൾക്കായി പണിതീർത്ത് വെച്ച വാതിൽ, ജനൽ കട്ടിളകൾ, മറ്റ് മര ഉരുപ്പടികൾ എന്നിവ പാടെ കത്തിനശിച്ചു. പണിയായുധങ്ങളും യന്ത്ര ഉപകരണങ്ങളും കത്തി. വേങ്ങര എസ്.എച്ച്.ഒ. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും മലപ്പുറത്ത് നിന്നെത്തിയ അഗ്നിശമന സേനാ വിഭാഗവും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.