വേങ്ങര: അവസാന മാസശമ്പളം കോവിഡ് പ്രതിരോധത്തിന് നൽകി ജില്ല സഹകരണ ബാങ്ക് ജീവനക്കാരൻ. ജില്ല സഹകരണ ബാങ്ക് ചെമ്മാട് ശാഖയിൽനിന്ന് ബ്രാഞ്ച് മാനേജരായി വിരമിക്കുന്ന പറപ്പൂർ ചോലക്കുണ്ട് സ്വദേശി കാപ്പൻ അബ്ദുൽ നാസറാണ് അവസാനമാസ ശമ്പളം പൂർണമായും കോവിഡ് പ്രതിരോധത്തിനും ജീവകാരുണ്യത്തിനും മാറ്റിവെച്ചത്.
പറപ്പൂർ പഞ്ചായത്തിന് കീഴിൽ മുണ്ടോത്ത് പറമ്പ് ജി.യു.പി സ്കൂളിൽ പ്രവർത്തിക്കുന്ന കരുതൽ വാസകേന്ദ്രം, വിവിധ വാർഡുകളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സന്നദ്ധ സംഘടനകൾ എന്നിവക്കാവശ്യമായ ഫോഗിങ്ങ് മെഷീൻ, പി.പി.ഇ കിറ്റ്, അനുബന്ധ ഉപകരണങ്ങൾ എന്നിവയാണ് വിതരണം ചെയ്തത്. ഇതോടൊപ്പം ദീർഘകാലം പറപ്പൂർ പഞ്ചായത്ത് പ്രസിഡൻറായിരുന്ന പരേതനായ തുപ്പിലിക്കാട്ട് മൂസ സാഹിബിെൻറ സ്മരണയിൽ പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതിക്ക് ജലസംഭരണിയും വാങ്ങി നൽകും.
മുണ്ടോത്ത് പറമ്പ് ജി.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സലീമയും വിവിധ സന്നദ്ധ പ്രവർത്തകരും ഉപകരണങ്ങൾ ഏറ്റുവാങ്ങി. പി.കെ. റഹീം അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.ടി. റസിയ, ഊർശ്ശമണ്ണിൽ റസിയ, അംഗങ്ങളായ എ.പി. ഹമീദ്, കെ. അംജത ജാസ്മിൻ, എ.പി. ഷാഹിദ, സന്നദ്ധ പ്രവർത്തകരായ കെ. അമീർ ബാബു, എ.എ. റഷീദ്, ഇ.കെ. സുബൈർ, കെ.എം. പവിത്രൻ, വിജീഷ് ആലചുള്ളി, സുഹൈൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.