വേങ്ങര: അംഗൻവാടി കെട്ടിടത്തിനു മുകളിലായി പടർന്നു പന്തലിച്ച ആൽമരക്കൊമ്പ് ഭീഷണിയായി. എ.ആർ നഗർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ എ.ആർ നഗർ-പരപ്പനങ്ങാടി സംസ്ഥാന പാതയോട് ചേർന്ന ചെറാട്ടിൽ അംഗൻവാടിയാണ് ഭീഷണിയിലായത്. ആൽമരത്തിലെ പൂക്കളും കായ്കളും കൊണ്ട് നിറഞ്ഞ അംഗൻവാടിയുടെ മുറ്റവും ചുറ്റുപാടുകളും വൃത്തിയാക്കാൻ നന്നേ പ്രയാസപ്പെടുന്നതായി അംഗൻവാടി ജീവനക്കാർ പറയുന്നു. മാത്രമല്ല വവ്വാൽ ഉൾപ്പെടെ ജീവികളുടെ വാസസ്ഥലം കൂടിയായ ആൽമരത്തിൽ നിന്നും ഇവയുടെ വിസർജ്യങ്ങളും അംഗൻവാടി മുറ്റം മലിനമാക്കുന്നത് നിത്യകാഴ്ചയാണ്. വവ്വാലുകൾ ചത്തുവീഴുന്നത് നിപ ഉൾപ്പെടെ പകർച്ച വ്യാധികൾക്ക് കാരണമാവുമോ എന്ന ആശങ്കയും രക്ഷിതാക്കൾക്കുണ്ട്. ഭീഷണിയായ ആൽമരക്കൊമ്പ് മുറിച്ചു മാറ്റണമെന്ന് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.