വേങ്ങര പഞ്ചായത്ത് ഓഫിസിൽ മുസ്ലിം ലീഗ് അംഗങ്ങൾ തമ്മിൽ വീണ്ടും കൈയാങ്കളി

വേങ്ങര: ഗ്രാമപഞ്ചായത്ത് ഓഫിസിൽ മുസ്ലിം ലീഗ് അംഗങ്ങൾ തമ്മിൽ വീണ്ടും കൈയാങ്കളി. ഇത്തവണയും ഒരുപക്ഷത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.കെ. സലീമും മറുപക്ഷത്ത് ലീഗ് സ്റ്റിയറിങ് കമ്മിറ്റിയിൽ ബോർഡിനെ പ്രതിനിധാനം ചെയ്യുന്ന കുറുക്കൻ മുഹമ്മദുമാണ്. രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് കൈയാങ്കളിക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ മാർച്ച് എട്ടിന് എ.കെ. സലീമും ഒമ്പതാം വാർഡ് മെംബർ ചോലക്കൻ റഫീക്കുമായി ഉണ്ടായ വാക്തർക്കം അടിപിടിയോടടുത്തിരുന്നു. ഇരുവരും ചാക്കീരി അബ്ദുൽ ഹഖ് ചെയർമാനായ സ്റ്റിയറിങ് കമ്മിറ്റിക്ക് പരാതി നൽകിയെങ്കിലും ഇനിയും തീർപ്പാക്കാനായിട്ടില്ല. മാർച്ച് എട്ടിന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെ നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ സലീമിനെതിരെ കുറുക്കൻ മുഹമ്മദ് നിലപാട് സ്വീകരിച്ചതാണ് പ്രകോപന കാരണമെന്നറിയുന്നു. ശനിയാഴ്ച ബോർഡ് യോഗം കഴിഞ്ഞയുടനെ ഇരുവരും വാക്തർക്കമുണ്ടായി. സംഭവം കൈയാങ്കളിയിൽ എത്തിയതിനെ തുടർന്ന് സെക്രട്ടറി പൊലീസിനെ വിളിച്ചാണ് രംഗം ശാന്തമാക്കിയത്.

Tags:    
News Summary - Another scuffle broke out between Muslim League members at the Vengara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.