വേങ്ങര: നൂറിലധികം രാജ്യങ്ങളുടെ കറൻസിയും അത്രതന്നെ നാണയങ്ങളുടെ ശേഖരവുമായി ഒരു യുവാവ്. ഒരു കറൻസി പോലും വിൽക്കാനോ കൈയൊഴിക്കാനോ മനസ്സില്ലാത്ത ബഷീർ ഓരോ കറൻസിയുടെയും കഥകൾ വിവരിച്ചു തരും. 25 വർഷമായി ശേഖരണത്തിെൻറ വഴിയിലാണിയാൾ. ഹൈസ്കൂൾ കാലത്ത് ഒരു കൗതുകത്തിനു തുടങ്ങിയ ശേഖരം ഗൾഫിലെത്തിയപ്പോഴാണ് സമ്പുഷ്ടമാക്കാൻ കഴിഞ്ഞതെന്ന് മണ്ടോടൻ ബഷീർ (39) പറയുന്നു.
ഭാര്യ ഷമീമയും പ്രൈമറി സ്കൂളിൽ പഠിക്കുന്ന രണ്ടു മക്കളുമടങ്ങുന്ന ബഷീറിെൻറ കുടുംബവും കറൻസിയുടെയും നാണയങ്ങളുടെയുമൊക്കെ സൂക്ഷിപ്പിലും സംരക്ഷണത്തിലും സഹായികളായുണ്ടെന്ന് ബഷീർ പറഞ്ഞു. വേങ്ങര ചളിഇടവഴി സ്വദേശിയായ ബഷീർ വെൽഡിങ് ജോലിക്കാരൻ കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.