വേങ്ങര: കോവിഡ് സുരക്ഷയുടെ പേരിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് അധികൃതർ താഴിട്ട് പൂട്ടിയ ഗേറ്റ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പൂട്ട് പൊളിച്ചു തുറന്നതിനു പകരമായി ബ്ലോക്ക് പഞ്ചായത്ത് മതില് പണിതു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽനിന്ന് ഗ്രാമപഞ്ചായത്ത് ഓഫിസിലേക്കും തിരിച്ചും വഴി നടക്കാനുള്ള ഗേറ്റിെൻറ പേരിലുള്ള വിവാദം കൊഴുക്കുകയാണ്.
കോവിഡ് പശ്ചാത്തലത്തിൽ ബ്ലോക്ക് അധികൃതർ നേരത്തേ പൂട്ടിയിട്ട ഗേറ്റ് തുറക്കണമെന്ന ഗ്രാമപഞ്ചായത്തിെൻറ ആവശ്യം ബ്ലോക്ക് പഞ്ചായത്ത് ചെവിക്കൊണ്ടിരുന്നില്ല. അതിനിടെയാണ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാങ്കടക്കടവൻ മൻസൂർ വെള്ളിയാഴ്ച ഗേറ്റിെൻറ പൂട്ട് ബലമായി പൊട്ടിച്ചത്. തുടർന്ന് ശനിയാഴ്ച ബ്ലോക്ക് പഞ്ചായത്ത് അധികൃതർ ഈ ഭാഗം മതിൽ നിർമിച്ച് വഴി പൂർണമായി അടച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ഭരിക്കുന്നത് മുസ്ലിം ലീഗ് ആണെങ്കിലും നേതാക്കൾ തമ്മിലുള്ള പോര് 'പഞ്ചായത്താക്കാൻ' പെട്ടെന്നൊന്നും സാധിക്കില്ലെന്നതിെൻറ സൂചനയാണ് ഗേറ്റ് വിവാദമെന്ന് വിലയിരുത്തപ്പെടുന്നു.
ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് സമുച്ചയത്തിെൻറ സുരക്ഷ പരിഗണിച്ചാണ് ഗേറ്റ് പൂട്ടിയതെന്നും ഗ്രാമപഞ്ചായത്ത് അധികൃതർ പൂട്ട് പൊളിച്ചത് അന്യായമാണെന്നും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി 'മാധ്യമ'ത്തോട് പറഞ്ഞു.
വ്യത്യസ്ത ഓഫിസുകൾ പ്രവർത്തിക്കുന്ന ബ്ലോക്ക് ഓഫിസ് വളപ്പിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള അസൗകര്യവും ഗേറ്റ് പൂട്ടാനുള്ള കാരണമായി ബ്ലോക്ക് അധികൃതർ വിശദീകരിക്കുന്നു. ഗ്രാമപഞ്ചായത്ത് അധികൃതർ പൂട്ട് പൊളിച്ചതിന് പകരമായി മതില് കെട്ടുകയല്ലാതെ മറ്റു മാർഗമില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.