വേങ്ങര: നെൽപ്പാടം നികത്തി വീട് നിർമാണത്തിന് കളമൊരുങ്ങുന്നു. പാടത്ത് ചെങ്കല്ല് ഇറക്കിക്കഴിഞ്ഞു. കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ കിളിനക്കോടിനടുത്ത് കൊളപ്പുറം വയലിലാണ് വീട് നിർമിക്കാനായി കല്ലുകൾ ഇറക്കിവെച്ചിട്ടുള്ളത്.
വീട് നിർമാണത്തിന് മറ്റു സ്ഥലങ്ങൾ ഇല്ലാത്തവർക്ക് മൂന്നും അഞ്ചും പത്തും സെൻറ് പാടം വിൽപ്പന നടത്തിയാണ് വീട് പണിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നത്. കൂടുതൽ സ്ഥലം വിലക്ക് വാങ്ങി ചെറിയ പ്ലോട്ടുകളാക്കി വിൽപന നടത്തിയാണ് വീടുകൾ നിർമിക്കുന്നതെന്നു നാട്ടുകാർ പറയുന്നു.
ഈ വയലിൽ നേരത്തെ വീട് നിർമാണം നടന്നപ്പോഴും വിവരം റവന്യു ഡിപ്പാർട്ട്മെൻറിനെ അറിയിച്ചിരുന്നെങ്കിലും അനധികൃത നിർമാണത്തിനെതിരെ അധികൃതർ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. കണ്ണമംഗലം വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.