വേങ്ങര: ചെറാട്ടിൽ അംഗൻവാടിയിലിനി ടീച്ചർക്കും കുട്ടികൾക്കും സമാധാനത്തോടെ പഠിച്ചുല്ലസിക്കാം, തലക്ക് മീതെ ആശങ്കയുയർത്തിനിന്ന മരക്കൊമ്പുകൾ മുറിച്ചുമാറ്റിയിരിക്കുന്നു. എ.ആർ നഗർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ എ.ആർ നഗർ-പരപ്പനങ്ങാടി സംസ്ഥാന പാതയോട് ചേർന്ന ചെറാട്ടിൽ അംഗൻവാടിയാണ് പടർന്നു പന്തലിച്ച ആൽമരക്കൊമ്പുകൾ കാരണം ഭീഷണിയിലായിരുന്നത്.
കൊമ്പുകളിലെ പൂക്കളും കായ്കളും കൊഴിഞ്ഞ് അംഗൻവാടിയുടെ മുറ്റവും ചുറ്റുപാടുകളും വൃത്തികേടാകുന്നതും പ്രയാസമുണ്ടാക്കുന്നതായി ജീവനക്കാർ പരാതിപ്പെട്ടിരുന്നു. വിദ്യാലയത്തിന് ഭീഷണിയായ മരക്കൊമ്പുകൾ മുറിക്കണമെന്ന് എൻ.എഫ്.പി.ആറും (ദേശീയ മനുഷ്യാവകാശ സംഘടന)അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കൊമ്പുകൾ മുറിച്ചതിൽ അധ്യാപികയും രക്ഷിതാക്കളും സംതൃപ്തിയറിയിച്ചു.
എ.ആര്.നഗര്‍: ആല്‍മരത്തിന്റെ കൊമ്പുകൾ മുറിച്ചത് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡ് കാണാനാണെന്ന് ആരോപണം.
ഈ മരത്തിന്റെ കൊമ്പുകൾ തൊട്ടടുത്ത അംഗൻവാടിക്ക് ബുദ്ധിമുട്ടായത് കാരണം വെട്ടിമാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതിന്റെ മറപിടിച്ചാണ് തണലേകുന്ന കൊമ്പുകൾ പരസ്യബോര്‍ഡ് കാണുന്ന മട്ടില്‍ വെട്ടിയതെന്നാണ് ജനങ്ങളുടെ ആരോപണം. എന്നാല്‍ അംഗൻവാടിക്ക് മുകളിലേക്കുള്ള കൊമ്പ് മാത്രമാണ് വെട്ടാന്‍ ആവശ്യപ്പെട്ടതെന്നും തണലേകുന്ന മറ്റൊരു കൊമ്പും ഒഴിവാക്കാൻ പറഞ്ഞിട്ടില്ലെന്നും വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീനാ ഫസല്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.