വേങ്ങര: സ്കൂളിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന ഗംഭീര കമാനമുയർന്നു. ഇനി ക്ലാസ് മുറികൾ കൂടി റെഡിയാവണം. എടക്കാപ്പറമ്പ് ജി.എൽ.പി സ്കൂളിനാണ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഏഴ് ലക്ഷം രൂപയോളം ചെലവഴിച്ച് കമാനമുയർത്തിയത്. അതോടൊപ്പം 60 വർഷത്തിലധികം പഴക്കമുള്ള സ്കൂളിന്റെ ഏഴ് ക്ലാസ് മുറികളുള്ള പഴയ കെട്ടിടം പൊളിച്ചുനീക്കുന്ന പ്രവൃത്തി തുടങ്ങി. 40 വർഷത്തോളം പഴക്കമുള്ള പഴയ ഓടിട്ട കെട്ടിടം പൊളിച്ചുമാറ്റി ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ കോൺക്രീറ്റ് കെട്ടിടം പണിയുന്നത്.
ആസ്ബസ്റ്റോസ് മേഞ്ഞ കെട്ടിടത്തിൽ ക്ലാസുകൾ നടത്താൻ പാടില്ലെന്ന് സർക്കാർ നിർദേശമുണ്ടെങ്കിലും ഈ സ്കൂളിൽ അഞ്ചു ക്ലാസ് മുറികൾ നടക്കുന്നത് പി.ടി.എ നിർമിച്ചതുൾപ്പെടെയുള്ള ആസ്ബസ്റ്റോസ് മേഞ്ഞ കെട്ടിടത്തിലാണ്. പഴയ ഓടിട്ട കെട്ടിടം പൊളിക്കാൻ തുടങ്ങിയതോടെ സ്കൂൾ ക്ലാസുകൾ തൊട്ടടുത്ത മദ്റസകളിലേക്ക് മാറ്റിയിട്ടുണ്ട്. പുതിയ കെട്ടിടത്തിന് മുകൾ നില കൂടി നിർമിക്കുകയാണെങ്കിൽ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി വിശാലമായ ഗ്രൗണ്ട് സൗകര്യങ്ങൾ ലഭ്യമാവുമെന്ന് പൊതുജനത്തിന് അഭിപ്രായമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.