വേങ്ങര: ജോലിക്കിടെ ലൈനില്‍നിന്ന് വൈദ്യുതി പ്രവഹിച്ച് ജീവനക്കാരന് പരിക്കേറ്റു. വേങ്ങര കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിലെ ജീവനക്കാരന് കുന്നുംപുറം സ്വദേശി പ്രിയരാജനാണ് (37) പരിക്കേറ്റത്. കൂരിയാട് ദേശീയപാതയിലെ വൈദ്യുതി ലൈനില്‍ പ്രവൃത്തി നടത്തുന്നതിനിടെ വൈദ്യുതി പ്രവഹിച്ചതിനെ തുടര്‍ന്നാണ് അപകടം. ഷോക്കടിച്ച ഉടനെ തെറിച്ച് മറ്റൊരു കമ്പിയില്‍ തൂങ്ങിക്കിടന്നത് കാരണം താഴെ വീഴാതെ വലിയ അപകടത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന ഉടൻതന്നെ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. രണ്ടു ലൈനുകൾ പരസ്പരം ബന്ധിപ്പിക്കുന്ന സ്ഥലത്തുനിന്നാണ് ഷോക്കേറ്റത്. രണ്ടു വൈദ്യുതി തൂണുകൾക്കിടയിലെ റാഡിൽ പിടിച്ചിരുന്ന പ്രിയരാജനെ മറ്റു ജീവനക്കാർ കയറി സുരക്ഷ ഉപകരണങ്ങൾ ബന്ധിപ്പിച്ച് ട്രെയിലർ ലോറിയുടെ സഹായത്തോടെ താഴെ ഇറക്കുകയായിരുന്നു. ശരീരത്തില്‍ പൊള്ളലേറ്റ പ്രിയരാജനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫീഡർ ഓഫ് ചെയ്താണ് ജീവനക്കാർ വൈദ്യുതി തൂണിൽ കയറിയതെന്നും ആറുപേർ പ്രവൃത്തിയിൽ ഉണ്ടായിരുന്നെന്നും വൈദ്യുതി പ്രവാഹം എങ്ങനെ ഉണ്ടായി എന്ന് ഔദ്യോഗിക തലത്തിൽ അന്വേഷണം നടത്തുമെന്നും കോട്ടക്കൽ വൈദ്യുതി സെക്ഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ എം. രതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.