വേങ്ങര: മട്ടുപ്പാവിൽ ജൈവ രീതിയിൽ തക്കാളിത്തോട്ടമൊരുക്കി പ്രവാസി ദമ്പതികൾ. വേങ്ങരക്കടുത്ത് കണ്ണാട്ടിപ്പടിയിലാണ് വീടിെൻറ ടെറസിൽ 900 സ്ക്വയർ ഫീറ്റ് സ്ഥലത്ത് ജൈവ രീതിയിൽ തക്കാളിത്തോട്ടമൊരുക്കിയത്.
കണ്ണാട്ടിപ്പടിയിലെ കൊട്ടക്കാട്ടിലകത്ത് ഷീഷെയ്ഖും ഭാര്യ സുഹറാബീവിയും ചേർന്നാണ് തിരിനന രീതിയിൽ കൃഷി നടത്തുന്നത്. 35 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയ ഷീഷെയ്ഖ് എട്ടു വർഷമായി ജൈവരീതിയിൽ കൃഷിയിൽ പരീക്ഷണങ്ങൾ തുടങ്ങിയിട്ട്.
തക്കാളിയോടൊപ്പം വേണ്ട, മുളക്, വഴുതന, ചീര, മത്തൻ, മല്ലി, പൊതീന, വിദേശയിനം ഇലക്കറിയായ ലെറ്റ്യൂസ് തുടങ്ങിയ ഇനങ്ങളും കൃഷി ചെയ്യുന്നുണ്ട്. മക്കൾ വിവാഹം കഴിഞ്ഞു ജോലിസ്ഥലങ്ങളിലേക്ക് മാറിയതോടെ ഏകാന്തത അകറ്റാനാണ് ജൈവ കൃഷിയിലേക്ക് തിരിഞ്ഞതെന്നു ഷീഷെയ്ഖ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.