വേങ്ങര: മഴക്കാല രോഗങ്ങൾ കൂടുന്ന സാഹചര്യത്തിലും വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന് പരാതി. ഉച്ചക്കു ശേഷം 200ലധികം രോഗികളാണ് ചികിത്സക്കെത്തുന്നത്. ഇവരെയെല്ലാം പരിശോധിച്ച് മരുന്ന് കുറിക്കാൻ ഒരൊറ്റ ഡോക്ടറുടെ സേവനമേ ആശുപത്രിയിലുള്ളൂ.
പകർച്ചപ്പനി കാരണം ആശുപത്രിയിൽ രോഗികളുടെ എണ്ണം കൂടിയതോടെ ഡോക്ടർമാരുടെ അഭാവം ജില്ല മെഡിക്കൽ ഓഫിസറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. പക്ഷേ, എല്ലാ ആശുപത്രികളിലും ഒ.പിയിൽ ഉച്ചക്ക് ശേഷം ഒരു ഡോക്ടർക്ക് മാത്രമേ ഡ്യൂട്ടി നൽകിയിട്ടുള്ളൂവെന്നും വേങ്ങരയിലെ തിരക്ക് പരിഗണിച്ച് എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കുമെന്നും ജില്ല മെഡിക്കൽ ഓഫിസർ പറഞ്ഞു. അതേസമയം, 300 രോഗികളെ വരെ ഉച്ചക്ക് ശേഷം പരിശോധിക്കാൻ കഴിയുമെന്നും അവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.