വേങ്ങര: കണ്ണമംഗലം വട്ടപ്പൊന്തയിൽ ഒഴിഞ്ഞ പറമ്പിൽ വൻ തീപിടിത്തം. കൂടിയ ചൂടും കാറ്റും തീ പടരാൻ കാരണമായെന്നു നാട്ടുകാർ പറയുന്നു. ഉണങ്ങിയ കുറ്റിക്കാടുകളും പടർന്നു പിടിച്ച വള്ളിപ്പടർപ്പുകളും ആളിക്കത്തിയതോടെ തൊട്ടടുത്ത വീട്ടുപറമ്പിലും തീയെത്തി. കാമ്പ്രൻ അബ്ദുൽ മജീദ് മാസ്റ്ററുടെ തൊടിയിലെ തെങ്ങ്, മാവ് എന്നിവയും കത്തിനശിച്ചു. ഉച്ചക്ക് രണ്ടരക്ക് പടർന്ന തീ വൈകുന്നേരം നാലരയോടെ നിയന്ത്രണ വിധേയമായി.
മലപ്പുറത്തുനിന്ന് അഗ്നിശമനസേനയുടെ ഒരു യൂനിറ്റ് വാഹനം എത്തുമ്പോഴേക്കും നാട്ടുകാർ ചേർന്ന് ഒരു വിധം തീയണച്ചിരുന്നു. ഇതുവഴി പോകുകയായിരുന്ന വേങ്ങര എസ്.ഐ വിൽസണും സി.പി.ഒമാരും തീയണക്കാൻ നേതൃത്വം നൽകി. വേങ്ങര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ദിനേശൻ കോറോത്ത് സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.