കണ്ണമംഗലം പാടം 

കണ്ണമംഗലം പാടത്ത് ഏക്കറു കണക്കിന് കൃഷി വെള്ളത്തിനടിയിലായി

വേങ്ങര: രണ്ടു ദിവസമായി തിമർത്തു പെയ്ത മഴയിൽ കുത്തിയൊലിച്ചു പോയത് കർഷകരുടെ സ്വപ്‌നങ്ങൾ. കണ്ണമംഗലം വയലിൽ പരന്നൊഴുകിയ വെള്ളം റോഡിനോളം ഉയർന്നു. ഏക്കറു കണക്കിന് കൃഷിയാണ് വെള്ളത്തിനടിയിലായത്.

അഞ്ചു മാസം പ്രായമായ കപ്പ, മൂന്ന് മാസം മുമ്പ് വിതച്ച നെൽകൃഷി, വാഴ, ചേന, ചേമ്പ്, മഞ്ഞൾ തുടങ്ങി വിവിധയിനം കാർഷിക വിളകളാണ് വെള്ളത്തിലായത്. രണ്ടു മാസത്തിനകം പറിച്ചെടുക്കേണ്ട കപ്പ വെള്ളത്തിനടിയിൽ കിടന്ന് ഒന്നിനും പറ്റാതാവുമെന്ന് കർഷകർ വിലപിക്കുന്നു.

തുലാം മാസത്തിൽ കതിരു വരേണ്ട നെൽകൃഷിയാവട്ടെ വൈക്കോലിന് പോലും പറ്റാത്ത വിധത്തിൽ നാശമാവുമെന്ന് എടക്കാപ്പറമ്പിലെ കർഷകനായ ഓട്ടുപാറയിൽ അബൂബക്കർ പറയുന്നു. രണ്ടു ദിവസമായി പെയ്ത മഴക്ക് ഒരൽപ്പം ശമനമുണ്ടെങ്കിലും വയലിൽ ഉയർന്ന വെള്ളം ചൊവ്വാഴ്ച വൈകുന്നേരവും താഴ്ന്നിട്ടില്ല.

Tags:    
News Summary - heavy crop loss in rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.