വേങ്ങര: 'ഇസ്ലാം: ആശയ സംവാദത്തിെൻറ സൗഹൃദ നാളുകൾ' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി വേങ്ങര, അബ്ദുറഹ്മാൻ നഗർ സംയുക്ത ഏരിയ കൺവെൻഷൻ സംസ്ഥാന ശൂറാ അംഗം ഹകീം നദ്വി ഉദ്ഘാടനം ചെയ്തു.
ഏരിയ കൺവീനർ പി.ഇ. ഖമറുദ്ദീൻ അധ്യക്ഷത വഹിച്ചു. മൂസ മുരിങ്ങേക്കൽ, സലീം മമ്പാട്, വനിത വിഭാഗം കൺവീനർമാരായ കെ.പി. സാഹിറ, വഹീദ വേങ്ങര, യു. സുലൈമാൻ എന്നിവർ സംസാരിച്ചു.
മലബാർ സമര പ്രദേശങ്ങളുടെ ഭൂപടങ്ങൾ വരച്ചു നൽകി 'സുൽത്താൻ വാരിയൻകുന്നൻ' എന്ന കൃതിക്ക് ക്രിയാത്മക സംഭാവനയർപ്പിച്ച അനിമേറ്ററും കാർട്ടൂണിസ്റ്റുമായ അമീൻ വേങ്ങരക്ക് സ്നേഹോപഹാരം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.