വേ​ങ്ങ​ര ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ൽ സീ​നി​യ​ർ സു​പ്ര​ണ്ട് ആ​യി സി.​കെ. സു​രേ​ന്ദ്ര​ബാ​ബു ചുമതലയേൽക്കുന്നു

രാ​വി​ലെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു; വൈ​കു​ന്നേ​രം വി​ര​മി​ച്ചു !

വേ​ങ്ങ​ര: ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ൽ രാ​വി​ലെ സീ​നി​യ​ർ സൂ​പ്ര​ണ്ട് ആ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​യാ​ൾ വൈ​കു​ന്നേ​ര​ത്തോ​ടെ സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ക​യും ചെ​യ്തു. മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ് സൂ​പ്ര​ണ്ട് ആ​യി​രു​ന്ന സി.​കെ. സു​രേ​ന്ദ്ര​ബാ​ബു​വാ​ണ് വേ​ങ്ങ​ര വി​ദ്യാ​ഭ്യാ​സ ഉ​പ ജി​ല്ല ഓ​ഫി​സി​ൽ സീ​നി​യ​ർ സൂ​പ്ര​ണ്ട് ആ​യി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ജോ​യി​ൻ ചെ​യ്ത​ത്.

അ​ദ്ദേ​ഹ​ത്തി​ന്റെ സ​ർ​വിസ് കാ​ലാ​വ​ധി വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​ക്കു​ന്ന​തി​നാ​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ വി​ര​മി​ക്കു​ക​യും ചെ​യ്തു. ഓ​ഫി​സ് ജീ​വ​ന​ക്കാ​ർ സു​രേ​ന്ദ്ര​ബാ​ബു​വി​ന് യാ​ത്ര​യ​യ​പ്പും സം​ഘ​ടി​പ്പി​ച്ചു. ഫ​ല​ത്തി​ൽ വേ​ങ്ങ​ര ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ൽ പു​തി​യ ആ​ൾ നി​യ​മി​ത​നാ​വു​ന്ന​ത് വ​രെ സീ​നി​യ​ർ സൂ​പ്ര​ണ്ട് ത​സ്തി​ക ആ​ളി​ല്ലാ​ക​സേ​ര​യാ​യി മാ​റും.

Tags:    
News Summary - Joined on morning and Retired in the evening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.