വേങ്ങര: കടലുണ്ടിപ്പുഴയോരം പല ഭാഗങ്ങളിലും വീണ്ടും ഇടിയുന്നതായി നാട്ടുകാരുടെ പരാതി ഉയർന്നു. വേങ്ങര ഗ്രാമപഞ്ചായത്തിൽ ഇല്ലിപ്പിലാക്കൽ, കൂരിയാട് ഭാഗങ്ങളിൽ നേരത്തെ വൻതോതിൽ കരയിടിഞ്ഞിരുന്നു. ഇപ്പോൾ വലിയോറ വാക്കിക്കയം റെഗുലേറ്ററിന് താഴ്ഭാഗത്തായി കടലുണ്ടിപ്പുഴയിൽ കരയിടിച്ചിലുണ്ടായി.
പുഴനിറഞ്ഞൊഴുകിയ കാരണത്താൽ കര ഇടിച്ചിൽ മൂലം പുഴയോട് ചേർന്നുള്ള ഭൂമിയിലെ മരങ്ങളും തെങ്ങുകളും അടർന്നു പുഴയിലേക്ക് വീണു. വാക്കിക്കയം റെഗുലേറ്ററിന്റെ താഴ്ഭാഗമായതിനാൽ റെഗുലേറ്റർ തുറന്ന സമയത്തും പുഴയിലെ ശക്തമായ ഒഴുക്കും കരയിടിച്ചതിന് കാരണമായിട്ടുണ്ടെന്നു ഗ്രാമവാസികൾ പറയുന്നു.
റഗുലേറ്റർ ഭാഗത്തെ സൈഡ് ഭിത്തിക്ക് സമീപം പുഴയോരം ചേർന്നുണ്ടായ ശക്തമായ കുത്തൊഴുക്കും കരയിടിച്ചിലിനു കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.