കണ്ണമംഗലം പഞ്ചായത്ത്​ യു.ഡി.എഫിൽ തമ്മിലടി തുടങ്ങി; കോൺഗ്രസിന് ബ്ലോക്കിൽ സീറ്റ് നൽകിയില്ല

വേങ്ങര: വിളക്കിച്ചേർത്ത യു.ഡി.എഫ് സംവിധാനത്തിൽ വീണ്ടും പൊട്ടിത്തെറി. അഞ്ചുകൊല്ലം മുമ്പ് പൊട്ടിപ്പോയ യു.ഡി.എഫ് കണ്ണികൾ മുസ്​ലിം ലീഗും കോൺഗ്രസ്സും ചേർന്നു വിളക്കിച്ചേർത്തെങ്കിലും ബ്ലോക്ക് സീറ്റി​െൻറ പേരിൽ വീണ്ടും പടയൊരുങ്ങുന്നു.

കണ്ണമംഗലം പഞ്ചായത്തിലാണ് ബ്ലോക്ക് സീറ്റി​െൻറ പേരിൽ ലീഗും കോൺഗ്രസും കൊമ്പ് കോർത്തത്. രണ്ട് ബ്ലോക്ക് സീറ്റുകളിൽ ഒന്ന് കോൺഗ്രസും ഒന്ന് ലീഗും പങ്കു വെക്കുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​, ഇടതുപക്ഷവും വെൽഫെയർ പാർട്ടിയുമായി ചേർന്ന്​ പുതിയ മുന്നണിയായി മത്സരിച്ചപ്പോൾ രണ്ടിലും ലീഗ്​ വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ കോൺഗ്രസി​െൻറ ആവശ്യം തള്ളി ലീഗ് രണ്ട് സീറ്റും സ്വന്തമാക്കി.

ഇതിൽ പ്രതിഷേധിച്ചു കോൺഗ്രസ്​ നേതാക്കൾ മേൽക്കമ്മിറ്റിക്കു പരാതി നൽകിയിട്ടുണ്ട്. അതോടൊപ്പം കണ്ണമംഗലം, വേങ്ങര, പറപ്പൂർ പഞ്ചായത്തുകളിൽ നേരത്തെ നടന്ന പഞ്ചായത്ത് തല സീറ്റു ചർച്ചകളിൽ, കോൺഗ്രസിന്​ നിശ്ചയിച്ച സീറ്റുകളിൽ നിന്നു ഓരോന്ന് വീതം ലീഗ് കൈവശപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, യുഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നിർദേശമനുസരിച്ചാണ് ബ്ലോക്ക് സീറ്റുകൾ തീരുമാനിച്ചതെന്നു മുസ്​ലിം ലീഗ് കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ പി. അബൂബക്കറും ന്യായമായ ആവശ്യം ലീഗ് പരിഗണിച്ചില്ലെന്നു കോൺഗ്രസ് പ്രാദേശിക കമ്മിറ്റി പ്രസിഡൻറ്​ പി. സിദ്ദീഖും പറഞ്ഞു.

Tags:    
News Summary - Kannamangalam clashes within UDF; Congress not given block seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.