കിഫ്ബി മുഖേന വേങ്ങരയിൽ പ്രധാനമായി നടന്നത് സ്കൂൾ കെട്ടിട നിർമാണങ്ങളാണ്. വേങ്ങര വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, മോഡൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ഒതുക്കുങ്ങൽ ഹയർ സെക്കൻഡറി സ്കൂൾ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഏഴ് സ്കൂളുകൾക്ക് ഫണ്ട് അനുവദിച്ചിട്ടുമുണ്ട്. 5.58 കോടി ചെലവഴിച്ചാണ് വേങ്ങര ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടനിർമാണം പൂർത്തിയാക്കിയത്. അക്കാദമിക് ബ്ലോക്കും അടുക്കളയും ഉൾപ്പെടുന്ന കെട്ടിടമാണ് നിര്‍മിച്ചത്. അക്കാദമിക്ക് ബ്ലോക്കില്‍ 15 ക്ലാസ് മുറികള്‍, ഡിജിറ്റല്‍ ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, സ്റ്റാഫ് റൂം, എച്ച്.എം റൂം, ഓഫിസ്, മൂന്ന് ലാബുകള്‍, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. കിച്ചണ്‍ ബ്ലോക്കില്‍ അടുക്കള, സ്റ്റോറും, ഡൈനിങ് റൂം, വാഷ് റൂം, ഒരു ക്ലാസ് റൂം എന്നീ സൗകര്യങ്ങളുമുണ്ട്.
ഇനിയും കെട്ടിടം പണി നടക്കാനുള്ള സ്കൂളുകൾക്ക് ഒരുകോടി മുതൽ മൂന്നുകോടി രൂപ വരെ അനുവദിച്ചതായി അധികൃതർ പറഞ്ഞു. തോട്ടശ്ശേരിയറ-ഇല്ലത്തുമാട് റോഡിെൻറ പുനർനിർമാണം 1.87 കോടി രൂപ ചെലവഴിച്ചാണ് പൂർത്തീകരിച്ചത്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.