വേങ്ങര: കടലുണ്ടിപ്പുഴ ഗതി മാറി ഒഴുകുന്നതിന്റെ ഫലമായി വൻതോതിൽ കരയിടിയുന്നു. ദേശീയപാത 66 ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി കൂരിയാട് കടലുണ്ടിപ്പുഴയിൽ പാലം പണിക്കായി സ്ഥാപിച്ച മൺകൂനയിൽ തട്ടിയാണ് പുഴ ഗതി മാറി ഒഴുകുന്നത്. പുഴയുടെ കര വൻതോതിൽ ഇടിയുകയാണ്.
കൂരിയാട് പാലത്തിന്റെ കിഴക്കുവശത്താണ് പുതിയ പാലം പണിയുന്നത്. പുഴ വളവു തിരിഞ്ഞു വരുന്ന ഇവിടെ ഒഴുക്കു ശക്തമായതിനാൽ കരയിടിച്ചിലും പതിവാണ്. ഇത്തവണത്തെ ശക്തമായ ഒഴുക്കിൽ വിളക്കീരി കുറ്റിപ്പുറത്ത് ഗോപാലകൃഷ്ണൻ, സഹോദരി ലക്ഷ്മിക്കുട്ടി എന്നിവരുടെ വീടിനോട് ചേർന്ന ഭാഗത്ത് നേരത്തെ മൂന്ന് മീറ്ററോളം കരയിടിഞ്ഞ് ഒലിച്ചുപോയിരുന്നു. ഇപ്പോൾ വലിയോറ മുതൽ കൂരിയാട് വരെ പുഴയുടെ പല ഭാഗങ്ങളിലും കരയിടിച്ചിൽ തുടരുകയാണ്. പാലത്തിന്റെ തൂണുകളുടെ പ്രവൃത്തി പൂർത്തീകരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഇവിടെ നിന്നും മണ്ണ് നീക്കം ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.