വേങ്ങര: വീണുകിട്ടിയ 10,000 രൂപ ഉടമയെ അന്വേഷിച്ചു കണ്ടെത്തി നൽകി യുവാവ് മാതൃകയായി. വേങ്ങര പാക്കടപ്പുറായ ഉള്ളാട്ടുപറമ്പിൽ ബാബുവിെൻറ മകനും കൂലിപ്പണിക്കാരനുമായ വിഷ്ണു ബാബുവാണ് (22) പണമടങ്ങിയ പഴ്സ് ഉടമക്ക് കൈമാറിയത്.
സെപ്റ്റംബർ ഒന്നിന് മലപ്പുറത്തേക്ക് മറ്റൊരാളുടെ കാറുമായി പോകുമ്പോൾ ഇടക്കുവെച്ച് വാഹനം തകരാറിലായിരുന്നു. വർക്ക്ഷോപ് അന്വേഷിച്ചാണ് വലിയങ്ങാടിയിൽ എത്തിയത്. പിതൃസഹോദരൻ ശശിയും കൂടെയുണ്ടായിരുന്നു. നടക്കുന്നതിനിടയിലാണ് പഴ്സ് കിട്ടിയത്. ഇത് പരിശോധിച്ചപ്പോൾ പണത്തിനു പുറമെ കോഴിക്കോട് മെഡിക്കൽ കോളജ് ജ്യോതിഷ് ഹെൽത്ത് ക്ലബിെൻറ പരിശോധന കുറിപ്പ് മാത്രമാണ് ഉണ്ടായിരുന്നത്.
സുഹൃത്ത് ഉവൈസിനൊപ്പം വിഷ്ണു പിറ്റേന്ന് മെഡിക്കൽ കോളജിലെത്തി ഹെൽത്ത് ക്ലബിൽനിന്ന് ഉടമയുടെ ഫോൺ നമ്പർ കണ്ടെത്തി. മലപ്പുറം വലിയങ്ങാടി കുന്നാഞ്ചേരി സൈനബയുടേതായിരുന്നു (60) പഴ്സ്. വിവരം അറിയച്ചതിനെ തുടർന്ന് സൈനബയുടെ സഹോദരിയുടെ മകനും കൊളപ്പുറത്തെ ഓട്ടോ ഡ്രൈവറുമായ കക്കാടംപുറം സ്വദേശി മുടിക്കുന്നത്ത് അബ്ദുസ്സമദ് പഴ്സ് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.