വേങ്ങര: നാട്ടുകാർക്ക് ശല്യക്കാരനായി മാറിയ കുരങ്ങിനെ കൂട്ടിലടച്ചു. വനംവകുപ്പ് ജീവനക്കാരാണ് കുരങ്ങിനെ െകണിവെച്ച് പിടിച്ചത്. വേങ്ങര വലിയോറ കാളിക്കടവ് ഭാഗത്ത് ആറുമാസത്തോളമായി കഴിയുന്ന കുരങ്ങിനെയാണ് നിലമ്പൂർ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടികൂടിയത്.
ചെറിയ കുട്ടികളെ ആക്രമിക്കുക, വീടിെൻറ ഓടുകൾ അടർത്തി മാറ്റുക, അടുക്കളയിൽനിന്ന് ഭക്ഷണവസ്തുക്കൾ മോഷ്ടിക്കുക, തെങ്ങിൽ കയറി തേങ്ങ പറിക്കുക തുടങ്ങി വ്യാപക ശല്യം അരങ്ങേറിയതോടെ നാട്ടുകാർ കുരങ്ങിനെ പിടിക്കാൻ സംഘടിക്കുകയായിരുന്നു. പ്രദേശത്തെ ആളൊഴിഞ്ഞ വീടുകളിലും ടെറസിെൻറ മുകളിലുമൊക്കെയായിരുന്നു കുരങ്ങിെൻറ താമസം. ശല്യം രൂക്ഷമായപ്പോൾ പഞ്ചായത്ത് അംഗത്തിെൻറ നേതൃത്വത്തിൽ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയായിരുന്നു.
വനംവകുപ്പ് ഉേദ്യാഗസ്ഥർ ഒരുക്കിയ കെണിയിൽ ഞായറാഴ്ച രാവിലെയാണ് കുരങ്ങ് കുടുങ്ങിയത്. ഇതിനെ പിന്നീട് നിലമ്പൂർ കാട്ടിലേക്ക് കൊണ്ടുപോയി. വാർഡ് മെംബർ എ.കെ. നഫീസ, വനംവകുപ്പ് ജീവനക്കാരായ, അബ്ദുൽ കരീം, സി.ടി. അബ്ദുൽ അസീസ്, വിപിൻ, വി.ടി. ഫൈസൽ, സതീഷ് കുമാർ, എ.കെ. ഇബ്രാഹീം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.