വേങ്ങര: സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിൽ നിസ്തുലമായ സേവനം നടത്തിയ മുസ്ലിം ലീഗ് നേതാവ് ടി.ടി. ബീരാവുണ്ണി ഹാജി വിടവാങ്ങി. അര നൂറ്റാണ്ട് കാലം ജനസേവനരംഗത്ത് നിറഞ്ഞ് നിന്ന ബീരാവുണ്ണി ഓർമയാകുമ്പോൾ പറപ്പൂരിൽ അവസാനിക്കുന്നത് ലീഗ് രാഷ്ട്രീയത്തിലെ ഒരധ്യായം കൂടിയാണ്.
ഗ്രാമ പഞ്ചായത്ത് അംഗം തൊട്ട് ജില്ല പഞ്ചായത്തംഗം വരെ കാൽ നൂറ്റാണ്ടിെൻറ ജനസേവനം, പഞ്ചായത്ത് ലീഗ് പ്രസിഡൻറ് മുതൽ ജില്ല ലീഗ് വൈസ് പ്രസിഡൻറ് വരെയെത്തിയ ഹരിത രാഷ്ട്രീയം, സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം എന്നിങ്ങനെ പ്രവർത്തിച്ച ബീരാവുണ്ണി പറപ്പൂർ പഞ്ചായത്ത് പ്രഥമ യൂത്ത് ലീഗ് പ്രസിഡൻറുമാണ്. മദ്റസ, പള്ളി ഭാരവാഹി എന്ന നിലയിൽ മതരംഗത്ത് സജീവ സാന്നിധ്യം, തർക്കങ്ങളിൽ നാട്ടു മധ്യസ്ഥൻ, എൽ.പി സ്കൂൾ മാനേജർ, പോളിടെക്നിക് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. തെക്കേക്കുളമ്പിലെ ബീരാവുണ്ണിയുടെ വസതിയിൽ സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം, എം.എൽ.എമാരായ കെ.പി.എ. മജീദ്, അഡ്വ. യു.എ. ലത്തീഫ്, പി. ഉബൈദുല്ല, കുറുക്കോളി മൊയ്തീൻ, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹിം, പി.കെ. അബ്ദുറബ്ബ്, ബഷീറലി ശിഹാബ് തങ്ങൾ, അരിമ്പ്ര മുഹമ്മദ്, പി.എ. റഷീദ്, നൗഷാദ് മണ്ണിശ്ശേരി, വേങ്ങര ബ്ലോക്ക് പ്രസിഡൻറ് എം. ബെൻസീറ, മലപ്പുറം ബ്ലോക്ക് പ്രസിഡൻറ് കാരാട്ട് അബ്ദുറഹ്മാൻ എന്നിവർ സന്ദർശിച്ചു. നിരവധി തവണകളായി വീട്ടിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം വീണാലുക്കൽ പള്ളിയിൽ നടന്ന നമസ്കാരത്തിന് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.
വീണാലുക്കൽ നടന്ന അനുശോചന യോഗത്തിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, നൗഷാദ് മണ്ണിശ്ശേരി, ടി.പി.എം ബഷീർ, എം.എം. കുട്ടി മൗലവി, മൂസ ടി. എടപ്പനാട്ട്, എ.കെ.എ. നസീർ, പി.കെ. അസ്ലു, ടി.പി. അഷ്റഫ്, വി.എസ്. ബഷീർ, കെ.എം. കോയാമു, സി. വിശ്വനാഥൻ, പുളിക്കൽ അബൂബക്കർ, മജീദ് മണ്ണിശ്ശേരി, കെ.എം. അബ്ദുസ്സലാം, സി.പി. ലത്തീഫ്, ടി. മൊയ്തീൻ കുട്ടി, ടി.ഇ. മരക്കാർ കുട്ടി ഹാജി, ടി.ടി. അലവിക്കുട്ടി, നാസർ പറപ്പൂർ, നസീർ ചെമ്പകശ്ശേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.