വേങ്ങര: ഇരു വൃക്കകളും തകരാറിലായ വേങ്ങര വെട്ടുതോടിലെ ചെമ്പട്ട ശൈലജയുടെ (47) വൃക്ക മാറ്റിവെക്കൽ ചികിത്സക്ക് സഹായം സ്വരൂപിക്കാൻ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൽപ്പണിക്കാരനായിരുന്ന ചെമ്പട്ട അയ്യപ്പെൻറ ഭാര്യയാണ് ശൈലജ. നാലു വർഷം മുമ്പ് ഹൃദയ ശാസ്ത്രക്രിയ ചെയ്തതോടെ ജോലികളൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് അയ്യപ്പൻ.
ഇതിനിടെ ഭാര്യക്ക് വൃക്കരോഗം കൂടി ബാധിച്ചത് ഈ നിർധന കുടുംബത്തെ ദുരിതത്തിലാക്കി. നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പോയി ഡയാലിസ് ചെയ്ത് വരികയാണ് ശൈലജ.
ജീവൻ നിലനിർത്താൻ വൃക്ക മാറ്റി വെക്കലല്ലാതെ വഴികളില്ലെന്ന് ഡോക്ടർമാർ പറഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. വൃക്ക മാറ്റിവെക്കലിന് മാത്രം 35 ലക്ഷം രൂപ ചെലവു വരും. തുടർചികിത്സക്ക് വേറെയും. വിവാഹിതരായ രണ്ടു പെൺമക്കളും രണ്ട് ആൺമക്കളുമടങ്ങുന്നതാണ് അയ്യപ്പെൻറ കുടുംബം. കൂലിപ്പണിക്കാരനായ മകെൻറ ഏക വരുമാനം കൊണ്ടാണ് ചികിത്സയും മറ്റ് നിത്യ ചെലവുകളും നടത്തി വരുന്നത്.
ചികിത്സക്ക് വരുന്ന ഭീമമായ തുകക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. ഇതിനായി ഫെഡറൽ ബാങ്കിെൻറ ഊരകം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചതായും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
12940200065756 നമ്പർ അക്കൗണ്ടിലേക്കോ 7510387142ലേക്ക് ഗൂഗിൾ പേ വഴിയോ സഹായം നൽകണമെന്നും ചികിത്സ സമിതി ചെയർമാനും കണ്ണമംഗലം പഞ്ചായത്ത് പ്രസിഡൻറുമായ യു.എം. ഹംസ, കൺവീനറും കണ്ണമംഗലം പതിനൊന്നാം വാർഡ് അംഗവുമായ എ.പി. ഹാജറ, ട്രഷറർ എ.കെ. വേലായുധൻ, വേങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡ് അംഗം ചോലക്കൻ റഫീഖ് മൊയ്തീൻ, കാപ്പിൽ ഹംസ ഹാജി, എ.പി. സൈതു എന്നിവർ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.