വേങ്ങര: ഇന്ധനവില നാൾക്കുനാൾ കുതിച്ചുയരുമ്പോൾ സ്വയം പ്രതിരോധത്തിനു വഴികൾ തേടുകയാണ് നാടോടി യുവാക്കൾ. അല്ലറചില്ലറ സാധനങ്ങൾ വാങ്ങിയും വിൽപ്പന നടത്തിയും ഉപജീവനം നടത്തിയിരുന്ന നാടോടി യുവാക്കളാണ് സാധനങ്ങൾ കടത്താനും കുടുംബാംഗങ്ങളെ കൊണ്ട് പോകാനും ചെലവ് കുറഞ്ഞ വഴി കണ്ടെത്തിയത്. സ്കൂട്ടറിന് പിറകിൽ ചക്രം പിടിപ്പിച്ച പെട്ടികൾ കയറുകൊണ്ട് ബന്ധിച്ചാണ് 'ഗുഡ്സ് വാഗണ്‍' രൂപം നൽകിയത്.
ടയർ പിടിപ്പിച്ച പെട്ടിയിൽ തെൻറ സാമഗ്രികളോടൊപ്പം കുടുംബത്തെയും കയറ്റിയാണ് പലരുടെയും യാത്ര. കോവിഡ് സാഹചര്യത്തിൽ യാത്ര ചെയ്യുന്ന ഇത്തരം സ്വയം നിർമിത വാഹനയാത്രക്കാരെ പൊലീസും ഗൗനിക്കുന്നില്ല. ജീവിച്ചു പൊയ്ക്കോട്ടേ എന്ന് കരുതിയാവാമെന്നു നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.