വേങ്ങര: അവശതകൾക്കിടയിലും മരുമകളുടെ സഹായത്തോടെ ചക്രക്കസേരയിൽ ബഷീർ വേങ്ങര ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെത്തി.
എ.ആർ നഗർ ഗ്രാമപഞ്ചായത്തിൽ പത്തൊമ്പതാം വാർഡ് മമ്പുറത്ത് മത്സരിക്കുന്ന മരുമകൾ ജൂസൈറ മൻസൂറിെൻറ തെരഞ്ഞെടുപ്പ് ഫലം അറിയാനാണ് ഭിന്ന ശേഷിക്കാരുടെ സംഘടനയായ ഡിഫറൻറലി ഏബിൾഡ് പീപ്പിൾസ് ലീഗ് സംസ്ഥാന പ്രസിഡൻറ് കൂടിയായ ബഷീർ മമ്പുറം വേങ്ങരയിലെത്തിയത്.
കുന്നുംപുറം പാലിയേറ്റിവ് കെയർ സെൻററിലെ സന്നദ്ധ സേവകരാണ് ബഷീറും മരുമകൾ ജൂസൈറാ മൻസൂറും. യു.ഡി.എഫ് ബാനറിൽ മത്സരിച്ച ജൂസൈറ 74 വോട്ടുകൾക്ക് ജയിച്ച സന്തോഷത്തിലാണ് രണ്ടുപേരും വീട്ടിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.