വേങ്ങര: മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്കും ശാരീരിക പ്രയാസങ്ങളാൽ ദുരിത ജീവിതം നയിക്കുന്നവർക്കും സാന്ത്വനമേകുന്ന ‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് എ.ആർ. നഗർ ശാന്തിവയൽ അൽ ഫുർഖാൻ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച 55,000 രൂപ കൈമാറി.
പ്രിൻസിപ്പൽ കെ. അബ്ദുൽ മജീദിൽ നിന്ന് ‘മാധ്യമം’ മലപ്പുറം ബ്യൂറോ ചീഫ് പി. ഷംസുദ്ദീൻ തുക ഏറ്റുവാങ്ങി. കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ നിമ മറിയം, മുഹമ്മദ് ഷഹബാസ്, എം.കെ. റയ്യാൻ, ഇഷാൻ സഈദ്, ബാസിത്ത്, കെ.എ. ആസിഫ്, എം.വി. ഫിസാൻ, നിഹ്മ ഷെറിൻ, ഷഹസാദ് ഉമർ, തൗസീഫ് അക്മൽ, ഫസീൽ സൈദ്, അൻഷാദ് എന്നിവർക്കും ബെസ്റ്റ് മെന്റർ പി.കെ. നഫീസ എന്നിവർക്കും മാധ്യമത്തിന്റെ ഉപഹാരം നൽകി.
പ്രിൻസിപ്പൽ കെ. അബ്ദുൽ മജീദ്, വൈസ് പ്രിൻസിപ്പൽ ടി. റനീഷ്, പി.ടി.എ പ്രസിഡന്റ് ടി. അബ്ദുൽ അസീസ്, സ്റ്റാഫ് സെക്രട്ടറി അയ്യൂബ് അരീക്കാട്, സ്കൂൾ അസി. മാനേജർ എൻ. അബ്ദുല്ലത്തീഫ്, എം.ആർ. മഞ്ജുള, ഐഷാബി, അലി അഷ്കർ, എ.എം ഷിജി, ‘മാധ്യമം’ ഹെൽത്ത് കെയർ പ്രതിനിധികളായ അബ്ദുസ്സമദ്, എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.