വേങ്ങര: വേങ്ങര ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ പൊരിഞ്ഞ തല്ല്. സംഘർഷത്തിൽ മെഡിക്കൽ ക്ലിനികിന്റെ ചില്ല് തകർന്നു. വിദ്യാർഥികളിൽ ചിലരുടെ തലപൊട്ടി. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് വിദ്യാർഥികൾ തല്ലിയത്. ടൗൺ ഗവ. മോഡൽ ഹൈസ്കൂളിലെ ഒരുപറ്റം വിദ്യാർഥികൾ കഴിഞ്ഞ ദിവസം ഗവ. ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥികളെ സ്കൂളിലെത്തി തല്ലിപ്പരിക്കേൽപിച്ചതിന്റെ പ്രതികാരമെന്നോണം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സംഘടിച്ചെത്തി ആക്രമിച്ചതാണ് സംഘർഷത്തിന് കാരണമെന്ന് പറയുന്നു. വേങ്ങര സ്റ്റേഷൻ ഹൗസ് ഓഫിസർ പി.കെ. ഹനീഫയുടെ നേതൃത്വത്തിലെത്തിയ പൊലീസിന്റെ അവസരോചിത ഇടപെടൽ കാരണം കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.