വേങ്ങര: വേങ്ങര പഞ്ചായത്ത് 17ാം വാർഡിലെ വലിയോറ പാണ്ടികശാല തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതി പ്രവൃത്തി പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമായി. 2015ൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിൽനിന്നുള്ള 35 ലക്ഷം രൂപ ഉപയോഗിച്ച് നിർമാണമാരംഭിച്ച പ്രവൃത്തി രണ്ടാം പിണറായി സർക്കാർ അനുവദിച്ച 64.5 ലക്ഷം രൂപയുമടക്കം ഒരു കോടിയോളം രൂപ വിനിയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.
ഇതോടൊപ്പം വലിയോറ ബാക്കിക്കയം റെഗുലേറ്ററിന് സമീപത്തെ കിണർ നിർമാണവും തട്ടാഞ്ചേരി മലയിലെ 25,000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് നിർമാണവും പൂർത്തിയായി. നൂറിൽപരം കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് തട്ടാഞ്ചേരി മല. കിണറില്ലാത്തവരും സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുന്നവരുമാണ് ഇവിടെ താമസിക്കുന്നവരിൽ അധികവും. പദ്ധതി കമീഷൻ ചെയ്യുന്നതോടെ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.