വേങ്ങര: മുസ്ലിം ലീഗും കോൺഗ്രസും കൊമ്പുകോർത്തിരുന്ന വേങ്ങര നിയോജകമണ്ഡലത്തിൽ വീണ്ടും ഐക്യജനാധിപത്യ മുന്നണിയായി മത്സരിക്കാൻ മണ്ഡലം യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു.
കഴിഞ്ഞതവണ കണ്ണമംഗലം, പറപ്പൂർ, ഭാഗികമായി വേങ്ങര ഗ്രാമപഞ്ചായത്തുകളിലെല്ലാം ലീഗും കോൺഗ്രസും വിരുദ്ധചേരിയിൽനിന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മണ്ഡലം നേതാക്കൾ കൂടിയിരുന്നാണ് മുന്നണി ശക്തിപ്പെടുത്താൻ ധാരണയായത്. യോഗത്തിൽ ചെയർമാൻ കെ.എ. റഹീം അധ്യക്ഷത വഹിച്ചു.
കെ.പി.എ. മജീദ് യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ടി.കെ. മൊയ്തീൻകുട്ടി മാസ്റ്റർ, കെ.പി.കെ. തങ്ങൾ, എം.എം. കുട്ടിമൗലവി, ചാക്കീരി അബ്ദുൽ ഹഖ്, പി.കെ. അസ്ലു, എ.കെ.എ. നസീർ, പി.കെ. അലി അക്ബർ, അബ്ദുൽ ഖാദർ, കെ. രാധാകൃഷ്ണൻ, അഹ്മദ് ബഷീർ, എൻ.ടി. മുഹമ്മദ് ഷരീഫ്, കൊളക്കാട്ടിൽ ഇബ്രാഹീം, മൊയ്ദീൻ, സി.കെ. അബ്ദുറഹ്മാൻ, മൂസ, പുളിക്കൽ അബൂബക്കർ, റസാഖ് കൊമ്പത്തിയിൽ, പുള്ളാട്ട് ബാവ, ഇ. കുഞ്ഞാലി, എൻ.ടി. അബ്ദുൽ നാസർ, പി.കെ. സിദ്ധീഖ്, ഹാരിസ് മാനു, പി.കെ. മുഹമ്മദ് ഷരീഫ്, ഇസ്ഹാഖ് ഒതുക്കുങ്ങൽ, ടി. ഹംസ, പി. മുസ്തഫ, പി. ഇസ്മായിൽ, പി.പി. സഫീർ ബാബു, വി.യു.കെ. കുഞ്ഞാൻ, നാസർ പറപ്പൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.