വേങ്ങര: നാഷനൽ ഹൈവേയിൽ നിർമാണത്തിലിരിക്കുന്ന കൂരിയാട് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റി. അശാസ്ത്രീയ രീതിയിൽ കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നത്തിനെതിരെ നാട്ടുകാർ രംഗത്തുവന്നിരുന്നു. പാക്കടപ്പുറയ ഭാഗത്തുനിന്ന് വരുന്ന പി.ഡബ്ലിയു.ഡി റോഡ് ഹൈവേയിൽ ചേരുന്ന ഭാഗത്ത് അശാസ്ത്രീയമായ രീതിയിലാണ് ബസ് സ്റ്റോപ് നിർമിക്കാൻ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ട്രസ്സ് വർക്ക് നടത്തിയിരുന്നത്.
ഇത് ഈ ഭാഗത്തു ഗതാഗത കുരുക്ക് രൂക്ഷമാക്കുമെന്ന് കാണിച്ച് മാധ്യമം ഉൾപ്പെടെ പത്രങ്ങൾ റിപ്പോർട്ട് നൽകിയിരുന്നു. കൂടാതെ വിദ്യാർഥികൾക്കും മറ്റ് യാത്രക്കാർക്കും പ്രയാസങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ നിർമാണം നടക്കുന്നതിനാൽ ബന്ധപ്പെട്ട അതോറിറ്റിക്കും ഉദ്യോഗസ്ഥർക്കും നാട്ടുകാർ രേഖാമൂലം നിരവധി പരാതികൾ നൽകിയിരുന്നു. ബസുകൾ നിർത്തുന്നതിനാവശ്യമായ സ്ഥല സൗകര്യമുള്ളതും യാത്രക്കാർക്ക് സൗകര്യപ്രദവുമായി ഉപയോഗിക്കാവുന്നതുമായ സ്ഥലത്തേക്ക് മാറ്റി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.