വേങ്ങര: നിർമാണത്തിലെ അശാസ്ത്രീയത മൂലം ഇന്റർലോക്ക് പാകി നവീകരിച്ച വേങ്ങര മാർക്കറ്റ് തറയിട്ടാൽ റോഡിൽ ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുന്നത് പതിവായി. ടാറിട്ട ഭാഗത്ത് നിന്ന് ഇന്റർലോക്കിട്ട ഭാഗത്തേക്ക് പ്രവേശിക്കുമ്പോഴാണ് കൂടുതലായും അപകടമുണ്ടാവുന്നത്.
തറയിട്ടാൽ ഇറക്കം കഴിഞ്ഞെത്തുന്ന ഇരുചക്ര വാഹനങ്ങൾ ഉയർന്നു നിൽക്കുന്ന കോൺക്രീറ്റ് ഭാഗത്തേക്ക് പ്രവേശിക്കുമ്പോൾ നിയന്ത്രണം വിടുന്നതാണ് അപകട കാരണം. പലപ്പോഴായി ചെറിയ തോതിൽ മഴ പെയ്ത ഈ ആഴ്ചയിൽ മാത്രം പത്തിലധികം പേരാണ് അപകടത്തിൽ പെട്ടത്. റോഡ് പരിചയമില്ലാത്തവരാണ് കൂടുതലും അപകടക്കെണിയിൽ പെടുന്നത്. ഇന്റർലോക്ക് റോഡിന്റെ ഇരു ഭാഗത്തും സൂചനാ ബോർഡുകൾ സ്ഥാപിച്ചും കോൺക്രീറ്റും ടാറിട്ട ഭാഗവും ചേരുന്നിടത്ത് ആവശ്യമായ ഘടനാമാറ്റം വരുത്തിയാലും അപകട സാധ്യത കുറക്കാനാവും.
ഏറെ വാഹനത്തിരക്കുള്ള റോഡിൽ മഴക്കാലത്ത് വെള്ളം കെട്ടി നിന്ന് റോഡ് തകരുന്നത് പതിവായതോടെയാണ് ഗ്രാമ പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവിൽ 130 മീറ്റർ ദൂരത്തിൽ ഇന്റർലോക്ക് പാകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.