കുറ്റിപ്പുറം: കാറിൽ ഹവാല പണം കടത്തുന്നതിനിടെ രണ്ട് പേരെ പിടികൂടി. വേങ്ങര ചണ്ണയിൽ എടക്കണ്ടൻ സഹീർ (26), ചേറൂർ ഉത്തൻകാര്യപ്പുറത്ത് ഷെമീർ (24) എന്നിവരെയാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്. വേങ്ങരയിൽനിന്ന് തൃശൂരിലേക്ക് പണം കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
കുറ്റിപ്പുറം ഹൈവേ ജങ്ഷന് സമീപത്ത് വ്യാഴാഴ്ച രാവിലെ പരിശോധനയിലാണ് 62,90,000 രൂപ കണ്ടെടുത്തത്. പിടിയിലായവർ നേരിട്ടാണ് കുഴൽപണ ഇടപാടുകൾ നടത്തുന്നത്. ഗൾഫിൽനിന്നുള്ള സന്ദേശത്തിന് അടിസ്ഥാനത്തിലാണ് ഇരുവരും വിവിധ ജില്ലകളിൽ കുഴൽപണം എത്തിച്ചിരുന്നത്.
ഇരുവരും ഗൾഫിൽനിന്ന് അവിടെ മൊബൈൽ ഷോപ് നടത്തുന്ന മലപ്പുറം സ്വദേശി സി.കെ.എം എന്ന് വിളിക്കുന്നയാളെ പരിചയപ്പെട്ടിരുന്നു. ഇയാളുടെ പണമാണ് തങ്ങൾ വിതരണം ചെയ്യുന്നതെന്ന് ഇരുവരും സമ്മതിച്ചു. അജ്ഞാത കേന്ദ്രത്തിൽനിന്ന് വീട്ടിൽ പണം എത്തും. വിതരണം ചെയ്യേണ്ടവരുടെ വിവരങ്ങൾ സി.കെ.എം എന്നയാൾ വാട്സ്ആപ്പിൽ അയച്ചുകൊടുക്കും.
പണവും പ്രതികളെയും ആദായനികുതി വകുപ്പിന് കൈമാറി. വരുമാനം സംബന്ധിച്ചും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും വിശദമായി അന്വേഷിക്കുമെന്ന് ഇൻകം ടാക്സ് ഓഫിസർ അറിയിച്ചു. സി.ഐ ശശീന്ദ്രൻ മേലയിലിെൻറ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒമാരായ രാജേഷ്, ജയപ്രകാശ്, സി.പി.ഒമാരായ സുമേഷ് പാണ്ടിക്കാട്, മുഹമ്മദ് അശ്റഫ്, അനീഷ്, കരിപ്പൂർ പൊലീസ് സ്റ്റേഷനിലെ സിറാജുദ്ദീൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.