വേങ്ങര: വേങ്ങര ബസ് സ്റ്റാൻഡിനകത്ത് 70 ലക്ഷം രൂപ ചെലവിൽ ഹൈടെക് ബസ് കാത്തിരിപ്പ് കോംപ്ലക്സ് വരുന്നു. സ്റ്റാൻഡിലുണ്ടായിരുന്ന പഴയ ബസ് കാത്തിരിപ്പുകേന്ദ്രം പുതിയ നിർമാണ പ്രവർത്തനങ്ങൾക്കായി പൊളിച്ചുമാറ്റുന്ന പ്രവൃത്തി തുടങ്ങി. താഴെനിലയിൽ മൂന്ന് വാണിജ്യ മുറികളും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി വെവ്വേറെ വിശ്രമമുറികളും മുകളിൽ അഞ്ച് വാണിജ്യാവശ്യങ്ങൾക്കുപയോഗിക്കാവുന്ന മുറികളുമാണ് വിഭാവന ചെയ്യുന്നത്.
നിർമാണ പ്രവർത്തനങ്ങളുടെ സൗകര്യത്തിനായി സ്വകാര്യവാഹനങ്ങൾ സ്റ്റാൻഡിൽ പാർക്ക് ചെയ്യരുതെന്ന നിർദേശമുണ്ട്. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്റ്റാൻഡിൽ ഹൈടെക് നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും ഗ്രാമപഞ്ചായത്തിന്റെ മാലിന്യം നീക്കാൻവേണ്ടി വാങ്ങിയ വാഹനം സ്റ്റാൻഡിന്റെ മൂലയിൽ തുരുമ്പെടുത്തു നശിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.