മു​ട​ങ്ങി​യ വെ​ട്ടി​ക്കോ​ട്ടു​ചാ​ൽ ടൂ​റി​സം പ​ദ്ധ​തി

എങ്ങുമെത്താതെ വെട്ടിക്കോട്ടുചാൽ ടൂറിസം പദ്ധതി

ചാ​രും​മൂ​ട്: നി​ര​വ​ധി ത​വ​ണ മു​ട​ങ്ങി എ​ങ്ങു​മെ​ത്താ​തെ വെ​ട്ടി​ക്കോ​ട്ടു​ചാ​ല്‍ ടൂ​റി​സം പ​ദ്ധ​തി. നാ​ലു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ര​വ​ധി ത​വ​ണ മു​ട​ങ്ങി​യ​ശേ​ഷം ര​ണ്ടു​മാ​സം മു​മ്പ് തു​ട​ങ്ങി​യെ​ങ്കി​ലും വീ​ണ്ടും മു​ട​ങ്ങി​യ നി​ല​യി​ലാ​ണ്. ചാ​ലി​ന്റെ സം​ര​ക്ഷ​ണ​ഭി​ത്തി പു​ന​ര്‍നി​ര്‍മി​ക്കു​ന്ന പ​ണി​ക​ളാ​യി​രു​ന്നു വീ​ണ്ടും തു​ട​ങ്ങി​യ​ത്.

ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പു​തി​യ രൂ​പ​രേ​ഖ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചാ​ലി​ന്റെ പു​ന​ർ​നി​ർ‌​മാ​ണം തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ തു​ട​ങ്ങി​യ വേ​ഗ​ത്തി​ൽ ത​ന്നെ മു​ട​ങ്ങു​ക​യും ചെ​യ്തു. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് എ​ല്‍.​എ​സ്.​ജി.​ഡി. വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍ജി​നീ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​സം​ഘം സ്ഥ​ല​ത്തെ​ത്തി പ​ണി​ക​ള്‍ പ​രി​ശോ​ധി​ച്ചു വി​ല​യി​രു​ത്തി​യി​രു​ന്നു. ചാ​ലി​ന്റെ ചു​റ്റു​മു​ള്ള സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ അ​ടി​ത്ത​റ ആ​ഴ​ത്തി​ലും വീ​തി​യി​ലും ക​രി​ങ്ക​ല്ലി​ല്‍ പ​ണി​ത് ബ​ല​പ്പെ​ടു​ത്തി നി​ര്‍മി​ക്കാ​നാ​ണ് തീ​രു​മാ​നം.

വേ​ണ്ടി​വ​ന്നാ​ല്‍ കു​ട്ട​നാ​ട​ന്‍ മാ​തൃ​ക​യി​ല്‍ ചാ​ലി​ലെ ച​ളി​യി​ല്‍ തെ​ങ്ങി​ന്‍കു​റ്റി​ക​ള്‍ കു​ഴി​ച്ചി​ട്ട്​ അ​ടി​ത്ത​റ ബ​ല​പ്പെ​ടു​ത്താനും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സം​ഘം ഒ​രോ​ഘ​ട്ട​ത്തി​ലും പ​രി​ശോ​ധ​ന ന​ട​ത്തി പ​ണി​യു​ടെ ഗു​ണ​മേ​ന്‍മ വി​ല​യി​രു​ത്താ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ മൂ​ന്നു വ​ര്‍ഷം മു​മ്പ്​ കൊ​ട്ടി​ഘോ​ഷി​ച്ച് തു​ട​ങ്ങി​യ വെ​ട്ടി​ക്കോ​ട്ടു​ചാ​ല്‍ ടൂ​റി​സം പ​ദ്ധ​തി പാ​തി​വ​ഴി​യി​ലെ​ത്തി വെ​ള്ള​ത്തി​ലാ​കു​ക​യാ​യി​രു​ന്നു.

നി​ര്‍മാ​ണ​ത്തി​നി​ടെ 2019 മേ​യ് 11ന് ​ചാ​ലി​ന്റെ ക​രി​ങ്ക​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു വീ​ണു. ഇ​തേ​ത്തു​ട​ര്‍ന്ന് നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നി​ര്‍ത്തി​വെ​ച്ചു. സം​ര​ക്ഷ​ണ​ഭി​ത്തി​യോ​ടു​ചേ​ര്‍ന്ന ഭാ​ഗ​ത്തു​നി​ന്നും യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ച​ളി നീ​ക്കി​യ​പ്പോ​ഴാ​ണ് മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ​ത്. അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര​ണം സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന​സം​ഭ​വം പ്ര​തി​ഷേ​ധ​ത്തി​ന് ​ഇ​ട​യാ​ക്കി​യി​രു​ന്നു.

ചു​ന​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള 40 ല​ക്ഷം രൂ​പ​യു​ടെ പ്രാ​രം​ഭ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു​വ​ന്ന​ത്. ബാ​ക്കി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി ടൂ​റി​സം വ​കു​പ്പ് ഒ​രു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.]മ​ഴ പെ​യ്ത​തോ​ടെ ചാ​ലി​ല്‍ വെ​ള്ളം പൊ​ങ്ങി ക​ല്‍കെ​ട്ടു​ക​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ക​യും ചെ​യ്തു. ഇ​ടി​ഞ്ഞു​വീ​ണ പാ​ര്‍ശ്വ​ഭി​ത്തി​ക​ള്‍ പൊ​ളി​ച്ചു​നീ​ക്കി​യാ​ണ് ഇ​പ്പോ​ള്‍ പ​ണി തു​ട​ങ്ങി​യ​തെ​ങ്കി​ലും അ​തും ഇ​പ്പോ​ൾ മു​ട​ങ്ങി. 1.40 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.

ജി​ല്ല പ​ഞ്ചാ​യ​ത്തും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ചു​ന​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് 40 ല​ക്ഷം രൂ​പ​യും ടൂ​റി​സം വ​കു​പ്പ് ഒ​രു​കോ​ടി രൂ​പ​യും മു​ട​ക്കി​യാ​ണ് വെ​ട്ടി​ക്കോ​ട് ചാ​ൽ ന​വീ​ക​രി​ക്കു​ന്ന​ത്. ടൂ​റി​സം വ​കു​പ്പി​ന്റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ മാ​ത്ര​മെ ല​ഭി​ക്കു​ക​യു​ള്ളു.

ഹാ​ബി​റ്റാ​റ്റാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. വി​ശ്ര​മ​കേ​ന്ദ്രം, ജ​ല​സം​ഭ​ര​ണി​ക്കു​ചു​റ്റും ന​ട​പ്പാ​ത,കു​ട്ടി​ക​ളു​ടെ പാ​ര്‍ക്ക്, ടൂ​റി​സം ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സെ​ന്റ​ര്‍, ടോ​യ്‌​ല​റ്റ് ബ്ലോ​ക്ക്, ന​ട​പ്പാ​ത​യി​ലൂ​ടെ സൈ​ക്കി​ളി​ങ് എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്.ഓ​ണാ​ട്ടു​ക​ര​യി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​ണ് വെ​ട്ടി​ക്കോ​ട്ടു​ചാ​ല്‍. കാ​യം​കു​ളം-​പു​ന​ലൂ​ര്‍ റോ​ഡ​രി​കി​ല്‍ ചു​ന​ക്ക​ര, ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ര്‍ത്തി​യി​ല്‍ വെ​ട്ടി​ക്കോ​ട് ക്ഷേ​ത്ര ജ​ങ്ഷ​നി​ലാ​ണ് ചാ​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന​ത്.

Tags:    
News Summary - vettikkottuchal tourism project could not be implemented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.