മലപ്പുറം: ഗതാഗത നിയമലംഘനം തടയാൻ സംസ്ഥാനത്തുടനീളം നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) കാമറകൾ വരുന്നു. മോേട്ടാർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗത്തിനായി കെൽട്രോണാണ് കാമറ സ്ഥാപിക്കുന്നത്. ദേശീയ, സംസ്ഥാന പാതകളിൽ ഉൾപ്പെടെ പ്രധാന റോഡുകളെല്ലാം നിരീക്ഷണത്തിലാകും.
നിലവിൽ ദേശീയ, സംസ്ഥാന പാതകളിലായി സ്ഥാപിച്ച 240 കാമറകൾക്ക് പുറമെയാണ് സേഫ് കേരള പദ്ധതിയുടെ ഭാഗമായി, വാഹന നമ്പർ പ്ലേറ്റുകൾ തിരിച്ചറിഞ്ഞ് രേഖകൾ പരിശോധിക്കാൻ സാധിക്കുന്ന വിധത്തിലുള്ള കാമറ വരുന്നത്. ഒാരോ ജില്ലയിലും 50 വീതം സ്ഥാപിക്കാനാണ് പദ്ധതി. അതാത് ജില്ലകളിലെ സ്ഥലങ്ങൾ എൻഫോഴ്സ്മെൻറ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ നിയമലംഘനങ്ങളുള്ള ഇടങ്ങൾക്കാണ് മുൻഗണന നൽകിയത്.
ഇരുചക്ര വാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുക, ഹെൽമറ്റില്ലാത്ത ബൈക്ക് യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയും വാഹനം ഒാടിക്കുക തുടങ്ങിവയയെല്ലാം തിരിച്ചറിഞ്ഞ് നിയമനടപടി സ്വീകരിക്കാൻ ഇതിലൂടെ സാധിക്കും. കൂടാതെ, നമ്പർ പ്ലേറ്റുകൾ തിരിച്ചറിഞ്ഞ് രേഖകൾ പരിശോധിക്കാൻ സാധിക്കുന്നതിനാൽ രജിസ്ട്രേഷൻ കാലാവധി അവസാനിച്ചതോ ഇൻഷുറൻസില്ലാത്തതോ ആയ വാഹനങ്ങൾ കുടുങ്ങും. വാഹനങ്ങൾ തടഞ്ഞു നിർത്തി രേഖകൾ പരിശോധിക്കേണ്ട ആവശ്യമില്ല.
കാമറയിൽ രേഖപ്പെടുത്തുന്ന നിയമലംഘനങ്ങൾ എൻഫോഴ്സ്മെൻറ് വിഭാഗത്തിെൻറ സംസ്ഥാന കൺട്രോൾ റൂമിലേക്കാണ് എത്തുക. തുടർന്ന്, അതാത് ജില്ലതല കൺട്രോൾ റൂമുകളിൽ ഇവ ഡൗൺലോഡ് ചെയ്യും. പിന്നീട് ബന്ധപ്പെട്ട വ്യക്തികൾക്ക് പിഴ അടക്കാൻ നോട്ടീസ് അയക്കും. അടച്ചില്ലെങ്കിൽ കേസ് ഇ-കോടതിയിലെത്തും. ഇതിെൻറ അടിസ്ഥാനത്തിൽ ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെ നടപടികളുണ്ടാകും. ആറു മാസത്തിനകം സംസ്ഥാനത്ത് എല്ലായിടത്തും സംവിധാനം ഒരുക്കാനാണ് ശ്രമം. ജില്ലതല കൺട്രോൾ റൂമുകൾ ഒരുക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്.
കോട്ടക്കല്‍: വാഹനാപകടങ്ങള്‍ കുറക്കാൻ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെൻറ് വിഭാഗത്തിന് കീഴില്‍ ജില്ലയില്‍ ആധുനിക സജ്ജീകരണങ്ങളോടു കൂടിയുള്ള കെട്ടിടം യാഥാർഥ്യമായി. തിങ്കളാഴ്ച ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യും. കണ്ട്രോള് റൂമടക്കമുള്ള സംവിധാനങ്ങളുമായാണ് ദേശീയപാതയോട് ചേര്‍ന്ന് കോട്ടക്കല്‍ ചങ്കുവെട്ടി ജങ്ഷന് സമീപം പറമ്പിലങ്ങാടിയില്‍ കെട്ടിടം സജ്ജമക്കിയിരിക്കുന്നത്. 2000 ചതുരശ്രയടിയുള്ള ഹാളിലാണ് കാമറ സംവിധാനമടക്കമുള്ളവയുടെ ക്രമീകരണം. മുകള്‍ നിലയിലുള്ള ഹാളില്‍ എന്‍ഫോഴ്സ്മെൻറ് ആര്.ടി.ഒ അടക്കമുള്ളവര്‍ക്കുള്ള റൂമുകളാണ് തയാറിക്കായിരിക്കുന്നത്.
നിലവില്‍ ആര്.ടി.ഒ, ഏഴ് എം.വി.ഐ, 18 എ.എം.വി.ഐ അടക്കം 26 ഉദ്യോഗസ്ഥരാണ് സേവനത്തിനുള്ളത്. ജില്ലയിലെ നൂറോളം റഡാര്‍ കാമറകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് ഒറ്റ കണ്ട്രോള് റൂമാണ് ഇവിടെ പ്രവര്‍ത്തിക്കുക. മലപ്പുറമൊഴിച്ചുള്ള ജില്ലകളില്‍ ഇത് നേരേത്ത യഥാർഥ്യമായിയിട്ടുണ്ട്. ഉദ്ഘാടനത്തിനുള്ള ഒരുക്കം പൂര്‍ത്തിയായതായി എന്‍ഫോഴ്സ്മെൻറ് ആര്.ടി.ഒ ടി.ജി. ഗോകുല്‍ അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായിരിക്കുന്ന വിഭാഗമാണിവിടെ. നേരിട്ട് പരിശോധനയില്ലാതെ തന്നെ കാമറ വഴി അപകടങ്ങള്‍, നിയമലംഘനങ്ങള്‍ എന്നിവക്ക് നടപടിയെടുക്കാന്‍ കഴിയും.
രാത്രികാല പരിശോധനയടക്കമുള്ള സ്ക്വാഡാണ് എന്‍ഫോഴ്സ്മെൻറ് വിങ്ങിലൂടെ യാഥാർഥ്യമാകുന്നത്. രണ്ട് വര്‍ഷം മുമ്പ് എന്‍ഫോഴ്സ്മെൻറ് വിഭാഗം ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചെങ്കിലും കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തത് തിരിച്ചടിയായിരുന്നു. 'മാധ്യമം' വാര്‍ത്തയെ തുടര്‍ന്നാണ് പറമ്പിലങ്ങാടിയിലെ വാടകക്കെട്ടിടം യാഥാർഥ്യമായത്. 236 കോടി െചലവില്‍ ആറ് ജില്ലയില്‍ പൂര്‍ത്തിയായ പുതിയ കേന്ദ്രങ്ങളാണ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുന്നത്.
വാഹനങ്ങളുടെയെല്ലാം വിവരങ്ങൾ ഉള്ളടങ്ങുന്ന കേന്ദ്ര ഉപരിതല മന്ത്രാലയത്തിെൻറ വാഹൻ പോർട്ടലിെൻറ വിവര ശേഖരവുമായി (ഡാറ്റാബേസ്) പുതിയ ഒാൺലൈൻ സംവിധാനം ബന്ധിപ്പിച്ചിട്ടുണ്ട്. ഒാേട്ടാമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്നിഷൻ സംവിധാനം വഴി വാഹനത്തിെൻറ പെർമിറ്റ്, പുകപരിശോധന സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് അടക്കം രേഖകൾ ഉദ്യോഗസ്ഥരില്ലാതെ സംവിധാനം സ്വയം പരിശോധിക്കും.
നിരവധി ഡിജിറ്റൽ സംവിധാനങ്ങളടങ്ങുന്ന ഒാൺലൈൻ ശൃംഖലയാണ് ന്യൂജൻ ട്രാഫിക് എഫോഴ്സ്െമൻറ് സിസ്റ്റം. കാമറകളാണ് റോഡുകളിൽ സ്ഥാപിക്കുക. മാസ്റ്റർ കൺട്രോർ റൂമിനു പുറെമ 14 ജില്ലകൾക്കും പ്രേത്യകം കൺട്രോൾ റൂമുകളുമുണ്ട്. കാമറകൾ പിടികൂടുന്ന നിയമലംഘനങ്ങൾ മാസ്റ്റർ കൺേട്രാൾ റൂമിെലത്തുകയും വാഹൻ സോഫ്റ്റ്വെയറിലെ വിവരങ്ങളിൽനിന്ന് വാഹന ഉടമയുടെ വിവരങ്ങളടക്കം ജില്ല കൺട്രോൾ റൂമിലേക്ക് കൈമാറുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.