ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല ക​മ്മി​റ്റി മ​ല​പ്പു​റ​ത്ത്​ സം​ഘ​ടി​പ്പി​ച്ച പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത ഉ​പ​രോ​ധ​ത്തി​ൽ അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി ഇ.​സി. ആ​യി​ഷ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ പൊ​ലീ​സ്​ ത​ടയു​ന്നു

ഇന്ധന വില വർധനവിനെതിരെ ദേശീയപാത ഉപരോധിച്ച്​ വെൽ​െഫയർ പാർട്ടി

മ​ല​പ്പു​റം: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ വെ​ൽ​െ​ഫ​യ​ർ പാ​ർ​ട്ടി കോ​ഴി​ക്കോ​ട്​- പാ​ല​ക്കാ​ട്​ ദേ​ശീ​യ പാ​ത ഉ​പ​രോ​ധി​ച്ചു. നൂ​റു​ക​ണ​ക്കി​ന്​ പ്ര​വ​ർ​ത്ത​ക​ർ പ​​ങ്കെ​ടു​ത്തു. ക​ല​ക്​​ട​റു​ടെ വ​സ​തി​ക്കു മു​ന്നി​ൽ​നി​ന്ന്​ പ്ര​ക​ട​ന​മാ​യി എ​ത്തി കു​ന്നു​മ്മ​ലി​ൽ റോ​ഡ്​ ഉ​പ​രോ​ധി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, പ്ര​ക​ട​നം തു​ട​ങ്ങി​യ ഉ​ട​ൻ ത​ട​ഞ്ഞ പൊ​ലീ​സ്​ സ​മ​ര​ക്കാ​ർ​ക്കു നേ​രെ ലാ​ത്തി വീ​ശി. നേ​താ​ക്ക​ളെ​യ​ട​ക്കം അ​റ​സ്​​റ്റ്​ ചെ​യ്​​തു നീ​ക്കി.

മൂ​ന്നു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. അ​ഖി​ൽ നാ​സിം, സ​വാ​ദ് മ​ഞ്ചേ​രി, ഷാ​ന​വാ​സ് ആ​ല​ങ്ങാ​ട​ൻ എ​ന്നി​വ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ളു​ൾ​െ​പ്പ​ടെ 18 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​വ​രെ പി​ന്നീ​ട്​ ജാ​മ്യ​ത്തി​ൽ വി​ട്ടു. ദേ​ശീ​യ സെ​ക്ര​ട്ട​റി ഇ.​സി. ആ​യി​ഷ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സ​ർ​ക്കാ​റും കോ​ർ​പ​റേ​റ്റു​ക​ളും സം​യു​ക്ത​മാ​യി ജ​ന​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. കേ​ന്ദ്ര- കേ​ര​ള സ​ർ​ക്കാ​റു​ക​ൾ അ​മി​ത നി​കു​തി ചു​മ​ത്തി ജ​ന​ങ്ങ​ളെ ഊ​റ്റി​യെ​ടു​ക്കു​ക​യാ​ണ്. പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളെ ജി.​എ​സ്.​ടി​യു​ടെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൃ​ഷ്ണ​ൻ കു​നി​യി​ൽ, ജി​ല്ല ട്ര​ഷ​റ​ർ മു​നീ​ബ് കാ​ര​കു​ന്ന്, അ​ഷ്‌​റ​ഫ് വൈ​ല​ത്തൂ​ർ, വ​ഹാ​ബ് വെ​ട്ടം, ആ​രി​ഫ് ചു​ണ്ട​യി​ൽ, ജം​ഷീ​ൽ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഫാ​യി​സ ക​രു​വാ​ര​കു​ണ്ട്, സ​ന​ൽ കു​മാ​ർ, ന​സീ​റ ബാ​നു, ര​ജി​ത മ​ഞ്ചേ​രി, വി.​ടി.​എ​സ്. ഉ​മ​ർ ത​ങ്ങ​ൾ, റം​ല മ​മ്പാ​ട്, ഇ​ബ്രാ​ഹിം കു​ട്ടി മം​ഗ​ലം, കെ. ​അ​ഷ്റ​ഫ് അ​ലി, ശാ​ക്കി​ർ മോ​ങ്ങം, ടി. ​അ​ഫ്‌​സ​ൽ, ഫാ​റൂ​ഖ് മ​ക്ക​ര​പ്പ​റ​മ്പ്, ഫ​സ​ൽ തി​രൂ​ർ​ക്കാ​ട്, സി.​എ​ച്ച്. സാ​ജി​ദ്, അ​ജ്മ​ൽ തോ​ട്ടോ​ളി, ഷ​റ​ഫു​ദ്ദീ​ൻ കൊ​ളാ​ടി, ബ​ന്ന മു​തു​വ​ല്ലൂ​ർ, ഹ​സീ​ന വ​ഹാ​ബ്, റ​ജീ​ന ഇ​രി​മ്പി​ളി​യം, ഫാ​രി​സ് ചാ​ത്ത​ല്ലൂ​ർ, സ​ക​രി​യ്യ മ​ക്ക​ര​പ്പ​റ​മ്പ്, ന​സീ​ബ് വ​ള​വ​ന്നൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - welfare party protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.