ഇന്ധന വില വർധനവിനെതിരെ ദേശീയപാത ഉപരോധിച്ച് വെൽെഫയർ പാർട്ടി
text_fieldsമലപ്പുറം: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് വെൽെഫയർ പാർട്ടി കോഴിക്കോട്- പാലക്കാട് ദേശീയ പാത ഉപരോധിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കലക്ടറുടെ വസതിക്കു മുന്നിൽനിന്ന് പ്രകടനമായി എത്തി കുന്നുമ്മലിൽ റോഡ് ഉപരോധിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രകടനം തുടങ്ങിയ ഉടൻ തടഞ്ഞ പൊലീസ് സമരക്കാർക്കു നേരെ ലാത്തി വീശി. നേതാക്കളെയടക്കം അറസ്റ്റ് ചെയ്തു നീക്കി.
മൂന്നുപേർക്ക് പരിക്കേറ്റു. അഖിൽ നാസിം, സവാദ് മഞ്ചേരി, ഷാനവാസ് ആലങ്ങാടൻ എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയ, സംസ്ഥാന നേതാക്കളുൾെപ്പടെ 18 പേർക്കെതിരെ കേസെടുത്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ദേശീയ സെക്രട്ടറി ഇ.സി. ആയിഷ ഉദ്ഘാടനം ചെയ്തു. സർക്കാറും കോർപറേറ്റുകളും സംയുക്തമായി ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് അവർ പറഞ്ഞു. കേന്ദ്ര- കേരള സർക്കാറുകൾ അമിത നികുതി ചുമത്തി ജനങ്ങളെ ഊറ്റിയെടുക്കുകയാണ്. പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ, ജില്ല ട്രഷറർ മുനീബ് കാരകുന്ന്, അഷ്റഫ് വൈലത്തൂർ, വഹാബ് വെട്ടം, ആരിഫ് ചുണ്ടയിൽ, ജംഷീൽ അബൂബക്കർ എന്നിവർ സംസാരിച്ചു.
ഫായിസ കരുവാരകുണ്ട്, സനൽ കുമാർ, നസീറ ബാനു, രജിത മഞ്ചേരി, വി.ടി.എസ്. ഉമർ തങ്ങൾ, റംല മമ്പാട്, ഇബ്രാഹിം കുട്ടി മംഗലം, കെ. അഷ്റഫ് അലി, ശാക്കിർ മോങ്ങം, ടി. അഫ്സൽ, ഫാറൂഖ് മക്കരപ്പറമ്പ്, ഫസൽ തിരൂർക്കാട്, സി.എച്ച്. സാജിദ്, അജ്മൽ തോട്ടോളി, ഷറഫുദ്ദീൻ കൊളാടി, ബന്ന മുതുവല്ലൂർ, ഹസീന വഹാബ്, റജീന ഇരിമ്പിളിയം, ഫാരിസ് ചാത്തല്ലൂർ, സകരിയ്യ മക്കരപ്പറമ്പ്, നസീബ് വളവന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.