മലപ്പുറം: ജില്ലയിൽ കോൺഗ്രസിനെ ആര് നയിക്കണെമന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നു. പുതിയ പ്രസിഡൻറിെന തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി പാർട്ടി ഭാരവാഹികളുടെയും നേതാക്കളുടെയും അഭിപ്രായം അറിയുന്നതിനായി എ.െഎ.സി.സി സെക്രട്ടറി പി.വി. മോഹനൻ ശനിയാഴ്ച ജില്ലയിലെത്തും. ഡി.സി.സി, കെ.പി.സി.സി ഭാരവാഹികളുമായും ബ്ലോക്ക്, മണ്ഡലം ഭാരവാഹികളുമായും ചർച്ച നടത്തും. എ.െഎ.സി.സി സെക്രട്ടറിയുടെ സന്ദർശനത്തിെൻറ ഭാഗമായി വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് ഡി.സി.സിയിൽ യോഗം ചേരുന്നുണ്ട്. താൽക്കാലികമായി പ്രസിഡൻറ് ചുമതല നൽകിയ ഇ. മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിലാണ് യോഗം. ഡി.സി.സി പ്രസിഡൻറ് സ്ഥാനത്തിനായുള്ള ചരടുവലികളും സജീവമായി നടക്കുന്നുണ്ട്. തുടക്കംമുതൽ മലപ്പുറത്ത് എ വിഭാഗത്തിനാണ് അധ്യക്ഷ സ്ഥാനം ലഭിക്കാറുള്ളത്. നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ വി.വി. പ്രകാശിന് പകരം താൽക്കാലിക ചുമതല നൽകിയ ആര്യാടൻ ഷൗക്കത്താണ് പ്രസിഡൻറ് പദവിക്കായി മുൻനിരയിലുള്ളത്. എന്നാൽ, ഷൗക്കത്തിന് എതിരെ എ വിഭാഗത്തിനുള്ളിൽനിന്ന് തന്നെ കടുത്ത എതിർപ്പുകളാണുയരുന്നത്. എ.പി. അനിൽകുമാർ എം.എൽ.എയും ഇവരെ പിന്തുണക്കുന്നുണ്ട്. െഎ വിഭാഗവും ജില്ലയിൽ രണ്ട് വിഭാഗമായി മാറിയിട്ടുണ്ട്. പി.ടി. അജയ്മോഹെൻറ നേതൃത്വത്തിലുള്ള ഒരുവിഭാഗമാണ് രമേശ് ചെന്നിത്തലക്ക് ഒപ്പം ഉറച്ചുനിൽക്കുന്നത്.
എന്നാൽ, പ്രതിപക്ഷ നേതൃപദവിയിൽ തിരിച്ചെത്തുന്നതിനുള്ള ശ്രമങ്ങൾക്ക് ആര്യാടൻ മുഹമ്മദ് പിന്തുണ നൽകിയതിനാൽ ചെന്നിത്തലയും പ്രസിഡൻറ് സ്ഥാനത്തിൽ ഷൗക്കത്തിെൻറ പേരാണ് മുന്നോട്ടുവെക്കുന്നത്. ഷൗക്കത്തിന് പകരം പറയാൻ പ്രധാന നേതാക്കളില്ലെന്നതാണ് മറു വിഭാഗത്തിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വി.എ. കരീം, വി. സുധാകരൻ, ബാബുമോഹന കുറുപ്പ് എന്നിവരാണ് ഇവർ മുന്നോട്ടുവെക്കുന്ന പ്രധാന പേരുകൾ.
പാർട്ടിയിലും പ്രവർത്തകർക്കിടെയിലും ഇവർക്ക് സ്വീകാര്യത കുറവാണെന്നാണ് മറുപക്ഷം ഉന്നയിക്കുന്നത്. കെ.പി.സി.സി പ്രസിഡൻറിനെ നിശ്ചയിച്ചത് പോലെ ഗ്രൂപ്പിന് അതീതമായി സ്ഥാനം നൽകുേമാ എന്നതും ചർച്ചയാകുന്നുണ്ട്. ഇങ്ങനെയാണെങ്കിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എസ്. ജോയി, കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദലി എന്നിവരുടെ പേരുകളാണ് പ്രധാനമായും പറഞ്ഞുകേൾക്കുന്നത്. കെ. സുധാകരനും വി.ഡി. സതീശനും എടുക്കുന്ന നിലപാടും നിർണായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.