ലീഗ് ജില്ല പ്രസിഡന്‍റ്: സാദിഖലി ശിഹാബ് തങ്ങളുടെ പിൻഗാമിയാരാകും?

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തോടെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്ത സാദിഖലി ശിഹാബ് തങ്ങളുടെ പിൻഗാമിയായി ആരെത്തുമെന്ന കാര്യം ചർച്ചയാകുന്നു. ലീഗ് ശക്തി കേന്ദ്രമായ മലപ്പുറം ജില്ലയുടെ പ്രസിഡന്‍റ് സ്ഥാനം വഹിച്ചിരുന്ന സാദിഖലി ശിഹാബ് തങ്ങളുടെ പിൻഗാമിയായി തങ്ങൾ കുടുംബത്തിൽനിന്ന് തന്നെ ഒരാൾ എത്താനാണ് സാധ്യത.

മൂന്നുപേരുകളാണ് ഉയർന്ന് കേൾക്കുന്നത്. പൂക്കോയ തങ്ങളുടെ ഇളയമകനും സാദിഖലി ശിഹാബ് തങ്ങളുടെ സഹോദരനുമായ അബ്ബാസലി ശിഹാബ് തങ്ങളാണ് പട്ടികയിൽ മുന്നിൽ. കൂടാതെ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകൻ മുനവ്വറലി ശിഹാബ് തങ്ങൾ, അന്തരിച്ച ഉമറലി ശിഹാബ് തങ്ങളുടെ മകൻ റഷീദലി ശിഹാബ് തങ്ങൾ എന്നിവരുടെ പേരുകളും സജീവമായുണ്ട്.

സമസ്തയുടെ വിദ്യാർഥി വിഭാഗമായ സമസ്ത കേരള സുന്നി സ്റ്റുഡന്‍റ്റ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റാണ് അബ്ബാസലി ശിഹാബ് തങ്ങൾ. ആരമീയ രംഗങ്ങളിൽ കൂടി സജീവമായ അദ്ദേഹത്തി‍െൻറ പേര് നിർദേശിക്കാനാണ് സമസ്തക്ക് താൽപര്യം. നിലവിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനായ മുനവ്വറലി ശിഹാബ് തങ്ങൾ കൂടുതൽ രാഷ്ട്രീയ സാമൂഹിക കാരുണ്യ മേഖലകളിൽ സജീവമാണ്.

അന്തരിച്ച ഉമറലി ശിഹാബ് തങ്ങളുടെ മകൻ റഷീദലി ശിഹാബ് തങ്ങൾ രാഷ്ട്രീയ രംഗത്തേക്കാൾ കൂടുതൽ സജീവമായി പ്രവർത്തിക്കുന്നത് ആത്മീയ രംഗത്താണ്. അബ്ബാസലി തങ്ങളെക്കാൾ പ്രായത്തിൽ മുതിർന്നയാളാണ് റഷീദലി.

Tags:    
News Summary - Who will be the Malappuram League district president?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.